സൗദി അറേബ്യയില്‍ പാചകവാതക വില കൂട്ടി

സൗദി അറേബ്യയില്‍ പാചകവാതക വില കൂട്ടി
സൗദി അറേബ്യയില്‍ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടര്‍ വിണ്ടും നിറയ്ക്കുന്നതിനുള്ള ചാര്‍ജ്ജ് 18.85 റിയാലായി. നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനിയായ 'ഗ്യാസ്‌കോ' കസ്റ്റമര്‍ കെയര്‍ വിഭാഗമാണ് ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്.

വിതരണ സ്റ്റേഷനുകളില്‍നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതില്‍ ഉള്‍പ്പെടില്ല. ജൂണ്‍ 11 മുതല്‍ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷന്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷന്‍ അറിയാനാകും. ഊര്‍ജ്ജ, ജല ഉല്‍പന്നങ്ങളുടെ നിരക്കുകള്‍ക്ക് അനുസൃതമായാണ് വാര്‍ഷംതോറും സൗദി അറേബ്യയില്‍ ഗ്യാസ്, മണ്ണെണ്ണ വിലയും പുനഃപരിശോധിക്കുന്നത്.

Other News in this category



4malayalees Recommends