Kuwait

കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നു സൂചന; സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വര്‍ഷം അവസാനം
സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിവാക്കല്‍ നടപടി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭത്തോടെ പൂര്‍ത്തിയാക്കുന്നതിനും പകരം സ്വദേശികളെ നിയമിക്കുന്നതിനുമുള്ള സജ്ജീകരണമൊരുക്കാനുമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇംഗ്ലിഷ്, കംപ്യൂട്ടര്‍, ലിറ്ററേച്ചര്‍ അധ്യാപകര്‍, ഓഫിസ് സ്റ്റാഫ് എന്നിവര്‍ക്കാണ് ജോലി നഷ്ടമാവുക. പ്രായം അടിസ്ഥാനപ്പെടുത്തിയാകും പട്ടിക തയാറാക്കുക. ആരോഗ്യ മന്ത്രാലയത്തിലെ ഓഫിസ് സ്റ്റാഫ്, പ്രായക്കൂടുതലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍

More »

കുവൈത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് പ്രതിരോധ മന്ത്രി
ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് കുവൈത്തിന്റെ ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൈനികരോട് നിര്‍ദേശിച്ചു.  രാജ്യാതിര്‍ത്തികളും ആകാശവും സംരക്ഷിക്കുന്നതിന് കര, നാവിക, വ്യോമ സേന ജാഗ്രതയോടെ നിലക്കൊള്ളണം. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ സൂക്ഷ്മത പാലിക്കണമെന്നും ഔദ്യോഗിക

More »

കസ്റ്റംസ് നിയമ ലംഘങ്ങള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കുവൈത്തും ബഹ്റൈനും; കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും വിവരങ്ങള്‍ കൈമാറും
കസ്റ്റംസ് നിയമ ലംഘങ്ങള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കുവൈത്തും ബഹ്റൈനും തമ്മില്‍ ധാരണ. ഇതനുസരിച്ചു കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും വിവരങ്ങള്‍ കൈമാറും. കസ്റ്റംസ് നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമുള്ള പരിചയസമ്പത്തും പരസ്പരം കൈമാറും. കയറ്റുമതി, ഇറക്കുമതി, ആയുധങ്ങള്‍, മിസൈലുകള്‍ സ്‌ഫോടകവസ്തുക്കള്‍, ആണവ

More »

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യം; തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈത്ത്; നടപടി തുറമുഖങ്ങളിലെ കപ്പലുകള്‍ക്ക് ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈത്ത്. എണ്ണ ടെര്‍മിനലുകള്‍, വ്യാപാര തുറമുഖങ്ങള്‍ എന്നിവയുടെ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷ തീരുമാനം. തുറമുഖങ്ങളിലെ കപ്പലുകള്‍ക്ക് ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

More »

കുവൈത്തിലെ വനിത പാര്‍ലമന്റ് അംഗം സഫാ അല്‍ ഹാഷിമിനു വധഭീഷണി; ഭീഷണി വിദേശികള്‍ക്ക് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്ക് പിന്നാലെ
കുവൈത്തിലെ വനിത  പാര്‍ലമന്റ് അംഗം സഫാ അല്‍ ഹാഷിമിനു വധഭീഷണി. വിദേശികള്‍ക്ക്  തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവനക്ക് ശേഷമാണു ഈ മെയില്‍ സന്ദേശം  വഴി വധഭീഷണി ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സൈബര്‍ കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. റോഡുകള്‍  ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക്  ഫീസ്

More »

സൗദി ആരാംകോ ആക്രമണം; സുരക്ഷ കര്‍ശനമാക്കി കുവൈത്തും; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒരുക്കിയത് വന്‍ സന്നാഹത്തോടെയുള്ള സുരക്ഷ
കുവൈത്തില്‍ സുരക്ഷ കര്‍ശനമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ സന്നാഹത്തോടെയുള്ള സുരക്ഷയാണ് ഒരുക്കിയിരുന്നത്. സദാ ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും വിദേശകാര്യ മന്ത്രി, കുവൈത്ത് സായുധ സേനയ്ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക്, മുതിര്‍ന്ന സുരക്ഷാ

More »

ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഇന്ന് ആരംഭിച്ചു; ആദ്യ വിമാനം രാവിലെ ഏഴിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടു
 ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം രാവിലെ ഏഴിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. തിരിച്ചുള്ള വിമാനം വൈകിട്ട് ആറിന് കണ്ണൂരിലെത്തും. 6999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ആദ്യ സര്‍വീസിന് മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞതായി ഗോഎയര്‍ വൈസ് ചെയര്‍മാന്‍മാരായ സമീര്‍

More »

തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കുവൈറ്റില്‍ വരും
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കുവൈറ്റില്‍ വരുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്ത് ഡോട്ട് കോം യൂഗോവുമായി സഹകരിച്ചു നടത്തിയ പഠനറിപ്പോട്ടില്‍ ആണ് ഈ പരാമര്‍ശം ഉള്ളത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ കരിയര്‍ സൈറ്റായ ബെയ്റ്റ് ഡോട്ട് കോമും, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റിസേര്‍ച്ച് രംഗത്തെ പ്രമുഖരായ യൂഗോവും സഹകരിച്ച് നടത്തിയ തൊഴില്‍

More »

കുവൈത്തിലെത്തിയ ഇന്ത്യന്‍ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണുമെന്ന് മുരളീധരന്‍ വി മുരളീധരന്‍; വ്യാജ വിസ അടക്കമുള്ള പ്രശ്‌നങ്ങളില്‍ നടപടി
രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മടങ്ങി. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നേഴ്‌സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ