കുവൈത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് പ്രതിരോധ മന്ത്രി

കുവൈത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് പ്രതിരോധ മന്ത്രി

ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് കുവൈത്തിന്റെ ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൈനികരോട് നിര്‍ദേശിച്ചു.


രാജ്യാതിര്‍ത്തികളും ആകാശവും സംരക്ഷിക്കുന്നതിന് കര, നാവിക, വ്യോമ സേന ജാഗ്രതയോടെ നിലക്കൊള്ളണം. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ സൂക്ഷ്മത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളില്‍നിന്നുള്ളവ മാത്രമാകണം പ്രസിദ്ധീകരിക്കേണ്ടതെന്നും ഷെയ്ഖ് നാസര്‍ പറഞ്ഞു. വസ്തുതാപരമല്ലാത്ത ഊഹങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളെ കരുതിയിരിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യോമസേനയുടെയും വ്യോമ പ്രതിരോധ സേനയുടെയും ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പ്രതിരോധമന്ത്രി സൈനികരെ ഉണര്‍ത്തിയിരുന്നു.

Other News in this category



4malayalees Recommends