Kuwait

നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി
നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന ഓണ്‍ലൈനിലെ പ്രചാരണങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നവംബര്‍ രണ്ടാം വാരം ബെംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ദില്ലി ആസ്ഥാനമാക്കിയുള്ള സി എ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ പേരിലാണ് ഓണ്‍ലൈനില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയത്. എന്നാല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ വഞ്ചിതരാകരുതെന്നും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ കുവൈത്തിലേക്ക്

More »

ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റ് ബോധരഹിതനായി; അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം കുവൈത്തില്‍ ഇറക്കി; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 യാത്രക്കാര്‍
യാത്രയ്ക്കിടെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയതെന്ന് കുവൈത്തി ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഏത് വിമാനമാണിതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. 300 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റിനാണ്

More »

അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്; വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധി കുറയ്ക്കാന്‍ ഭരണകൂടം
അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ആയിരുന്നു കുവൈത്തിലെ ജനസംഖ്യ. പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.  ആഗസ്റ്റ് 17ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പു പുറത്തു വിട്ട കണക്കനുസരിച്ചു 48,29,507 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍

More »

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതില്‍ സാങ്കേതിക തടസം; പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായ് 28 മുതലാണ് താമസരേഖ പുതുക്കന്നതിനു മുന്നോടിയായി അടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായിട്ടാണ് പരാതി

More »

കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സി; സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല
കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തി. ഡാറ്റ ചെക്ക് എന്ന അന്തര്‍ദേശീയ കമ്പനിയെയാണ് ഇത് ഏല്‍പിച്ചത്.  ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ

More »

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 2575 പേരെ നിയമിക്കും; 2000 നേഴ്സുമാരെയും, 575 സാങ്കേതിക വിദഗ്ധരെയും, 680 ഡോക്ടര്‍മാരെയും നിയമിക്കും
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നേഴ്സസ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിന് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കി.  ഇതില്‍ 2575 പേരുടെ നിയമനത്തിനാണ് ഇപ്പോള്‍ ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതില്‍ 2000 തസ്തികകള്‍ നര്‍സ്സുമാരുടെയും 575 തസ്തികകള്‍ സാങ്കേതിക വിദഗ്ദരുടേതുമാണ്. 194000 ദിനാറാണു ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഇതിനായി

More »

കുവൈത്തിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ കുവൈത്ത് ദിനാറിനും നേട്ടം; ഒരു കുവൈത്ത് ദിനാര്‍ കൊടുത്താല്‍ 234.36 രൂപ ലഭിക്കും
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ കുവൈത്തിലെ പ്രവാസികള്‍ക്കും നേട്ടം. ഒരു കുവൈത്ത് ദിനാര്‍ കൊടുത്താല്‍ 235.12 ഇന്ത്യന്‍ രൂപയായാണ് ലഭിക്കുക. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000 ഇന്ത്യന്‍ രൂപ ലഭിച്ചു. ഇന്ന് 19.41 രൂപയാണ് ലഭിക്കുക. 5134 ദിര്‍ഹം അയച്ചാല്‍

More »

അനധികൃത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്; കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും
കുവൈത്തിലെ ആശുപത്രികളില്‍ അനധികൃത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികളില്‍ ഫയല്‍ ഓപ്പണിങ് എന്ന പേരില്‍ ഈടാക്കുന്ന ഫീസിനെതിരെയാണ് ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.  കുവൈത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

More »

കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും; സേവനങ്ങള്‍ പഴയപടി ലഭ്യമാകും
കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണു ഈ മാസം 14 വരെ സേവനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്.  ജനന വിവരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സേവനങ്ങള്‍, സ്വദേശി വിദേശികളുടെ സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐ.ഡി.യിലെ പേരിലെ അക്ഷര പിശക് ശരിയാക്കല്‍., ഗാര്‍ഹിക ജോലിക്കാരുടെ രജിസ്ട്രേഷന്‍,

More »

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ