കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതില്‍ സാങ്കേതിക തടസം; പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതില്‍ സാങ്കേതിക തടസം; പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായ് 28 മുതലാണ് താമസരേഖ പുതുക്കന്നതിനു മുന്നോടിയായി അടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.


താമസരേഖ പുതുക്കാനെത്തുന്നവര്‍, നവജാത ശിശുക്കള്‍, പാസ്‌പോര്‍ട്ട് പുതുക്കിയ ശേഷം ആദ്യമായി താമസരേഖ പുതുക്കുന്നവര്‍, 17 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരില്‍ ഭേദഗതി വരുത്തിയവര്‍ മുതലായ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണു ഓണ്‍ലൈന്‍ വഴി ഫീസ് അടക്കുന്നതിനു തടസ്സം നേരിടുന്നത്. തടസ്സം നേരിടുന്നവര്‍ക്ക് സബാഹ് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്രം വഴിയോ അല്ലെങ്കില്‍ മന്ത്രാലയത്തിലെ ഇന്‍ഫോര്‍മ്മേഷന്‍ വിഭാഗം മുഖേനെയോ ഫീസ് അടക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends