കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സി; സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല

കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സി; സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല

കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തി. ഡാറ്റ ചെക്ക് എന്ന അന്തര്‍ദേശീയ കമ്പനിയെയാണ് ഇത് ഏല്‍പിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി ആധികാരികത തെളിയിക്കേണ്ടി വരും. നഴ്സുമാര്‍ക്ക് പുറമേ ടെക്നീഷ്യന്മാര്‍ ദന്ത ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല.

Other News in this category

4malayalees Recommends