അനധികൃത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്; കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും

അനധികൃത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്; കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും

കുവൈത്തിലെ ആശുപത്രികളില്‍ അനധികൃത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികളില്‍ ഫയല്‍ ഓപ്പണിങ് എന്ന പേരില്‍ ഈടാക്കുന്ന ഫീസിനെതിരെയാണ് ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.


കുവൈത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. രോഗികളില്‍ നിന്ന് ഫയല്‍ ഓപ്പണിങ് ഫീസ് എന്ന പേരില്‍ ഒരു കുവൈറ്റ് ദിനാര്‍ മുതല്‍ 5 ദിനാര്‍ വരെയാണ് ഈടാക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് സെക്രട്ടറി ഡോ: ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. വിദേശി പൗരന്മാര്‍ക്ക് ഏറെ ഗുണകരമായ നടപടിയായാണ് ഇത് കണക്കാക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ അവശ്യ മരുന്ന് ഉള്‍പ്പെടെ ഒപി ഫീസ് ഒരു ദിനാറില്‍ നിന്ന് 2 ദിനാറായി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ അവരുടെ ഇഷ്ടാനുസരണം ഫീസ് ഉയര്‍ത്തിയത്.

Other News in this category



4malayalees Recommends