Kuwait

കുവൈത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക; പിടികൂടാന്‍ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ് വാഹനം ഏര്‍പ്പെടുത്തി
അനധികൃതമായി വാഹന പാര്‍ക്കിംഗ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക പട്രോളിംഗ് വാഹനവുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളില്‍ റോന്തു ചുറ്റി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും.  അനധികൃത പാര്‍ക്കിങ് പതിവായ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനായാണ് നോ പാര്‍ക്കിങ് പട്രോള്‍ എന്ന പേരില്‍ പോലീസ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിനായി ക്യാമറ ഘടിപ്പിച്ച പ്രത്യേക വാഹനം സജ്ജീകരിച്ചിട്ടുണ്ട്. നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ അംഗപരിമിതര്‍ക്കായി നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലത്തോ വാഹനം പാര്‍ക്ക് ചെയ്താല്‍ പട്രോള്‍ വാഹനത്തിലെ ക്യാമറകള്‍ അത് രേഖപ്പെടുത്തും.       

More »

സാമൂഹ്യ മാധ്യമങ്ങള്‍ വഴി തോന്നിയത് വിളിച്ചു പറയുന്നവര്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ കുവൈത്തി പൗരന്‍മാരെ അവഹേളിച്ച ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു
സാമൂഹ്യമാധ്യമം വഴി കുവൈത്തി പൗരന്‍മാരെ അവഹേളിച്ച ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍. ഇതുകൂടാതെ റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച നാലു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമപരമായ നടപടികള്‍ നേടിട്ടതിനു ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം. നാടു കടത്തലുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കാണ്. അല്ലാ, പ്രവാചകന്‍ തുടങ്ങിയ വാക്കുകളെ അവഹേളിക്കുന്ന നിരവധി

More »

നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ നിന്ന് സന്തോഷ വാര്‍ത്ത; ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ നേരിട്ട് നിയമിക്കാന്‍ സാധ്യത
കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ നേരിട്ട് നിയമിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ നേരിട്ട് നിയമിക്കുന്നതിന് ബന്ധപ്പെട്ട സമിതികളെ  ചുമതലപ്പെടുത്തുമെന്ന്

More »

സ്വവര്‍ഗാനുരാഗികള്‍ക്കായി കുവൈത്തില്‍ സംഘടന; പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തിന് അപേക്ഷ നല്‍കാന്‍ നീക്കം
സ്വവര്‍ഗ അനുരാഗികളുടെ അവകാശങ്ങള്‍ക്കായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം സ്വദേശികള്‍. സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം മന്ത്രാലയത്തിന് അപേക്ഷ നല്‍കും. 30 സ്വദേശികള്‍ ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. നേരത്തെതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെന്നും 'ലിബര്‍ട്ടി' എന്ന

More »

ബലി പെരുന്നാള്‍; കുവൈത്തില്‍ 9 ദിവസം പൊതുഅവധിക്ക് സാധ്യത
കുവൈത്തില്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി അഞ്ച് ദിവസമോ അല്ലെങ്കില്‍ ഒമ്പത് ദിവസമോ ആയിരിക്കും. ദുല്‍ ഹജ്ജ് മാസപ്പിറവിയെ ആശ്രയിച്ചായിരിക്കും അവധി ദിനം. ദുല്‍ ഹജ്ജ് മാസം 9 നു അറഫാ ദിനം മുതല്‍ 4 ദിവസമാണു ഔദ്യോഗികമായ അവധി ദിനങ്ങള്‍ . ഇതനുസരിച്ച് ദുല്‍ ഹജ്ജ് മാസപിറവി ഓഗസ്റ്റ് 2 വെള്ളിയാഴ്ചയാണെങ്കില്‍ ഓഗസ്റ്റ് 10 ശനിയാഴ്ച അറഫാ ദിനവും ഓഗസ്റ്റ് 11 ബലിപെരുന്നാളും ആയിരിക്കും.

More »

കുവൈത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ത്തട്ടിപ്പിനിരയായെത്തുന്നത് നിരവധി ഇന്ത്യക്കാര്‍; രാജ്യത്തെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് പരാതികള്‍
കുവൈത്തില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തൊഴില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ആയിരക്കണകകിന് തട്ടിപ്പു കേസുകള്‍ എന്ന് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന പരാധികളുടെ എണ്ണവും വളരെ കൂടുതലാണ്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കുവൈത്തിലെ എംബസിക്ക് ലഭിച്ചത് 14 പരാതികളാണെന്ന് എംബസി ഉദ്യാഗസ്ഥന്‍ സിബി യുഎസ്

More »

പെട്രോള്‍ വിലയില്‍ സ്വദേശി - വിദേശി വിവേചനം കാണിക്കാന്‍ സാധിക്കില്ലെന്ന് കുവൈത്ത്; അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ് നീക്കം എന്ന് വിലയിരുത്തല്‍
കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രണ്ടു രീതിയില്‍ പെട്രോള്‍ വില ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് നിയമവിരുദ്ധവും ഭരണഘടനയുടെ 29ാം വകുപ്പിന്റെയും ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തീരുമാനം. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ് ഈ നീക്കം എന്നാണ് വിലയിരുത്തല്‍. ഇന്ധന സബ്സിഡി നിയന്ത്രണം വിദേശികള്‍ക്ക് മാത്രമായി

More »

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്ത്, കണ്ണൂര്‍ വിമാനങ്ങളുടെ സമയം മാറുന്നു; ആഗസ്റ്റ് 5 മുതല്‍ കണ്ണൂരില്‍ നിന്ന് രാവിലെ 9.05ന് ഇന്‍ഡിഗോ വിമാനം പുറപ്പെടും
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കുവൈത്ത് കണ്ണൂര്‍ വിമാനങ്ങളുടെ സമയം മാറ്റുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് സമയമാറ്റം. കണ്ണൂരില്‍ നിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് ഉച്ചക്ക് 11.30ന് കുവൈത്തില്‍ എത്തുകയും ഉച്ചക്ക് 12.30ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരിക്കും പുതിയ സമയക്രമം. നിലവില്‍ ഇതേ സര്‍വീസ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.45നും

More »

അനധികൃത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കുവൈത്ത്; രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ അനുവദിക്കില്ല
അനുമതിയില്ലാത്ത ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന് ഉറച്ച് കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിനെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് പ്രമുഖ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാരിറ്റി, അനധികൃത ധനസമാഹരണം

More »

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന