പെട്രോള്‍ വിലയില്‍ സ്വദേശി - വിദേശി വിവേചനം കാണിക്കാന്‍ സാധിക്കില്ലെന്ന് കുവൈത്ത്; അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ് നീക്കം എന്ന് വിലയിരുത്തല്‍

പെട്രോള്‍ വിലയില്‍ സ്വദേശി - വിദേശി വിവേചനം കാണിക്കാന്‍ സാധിക്കില്ലെന്ന് കുവൈത്ത്; അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ് നീക്കം എന്ന് വിലയിരുത്തല്‍

കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രണ്ടു രീതിയില്‍ പെട്രോള്‍ വില ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് നിയമവിരുദ്ധവും ഭരണഘടനയുടെ 29ാം വകുപ്പിന്റെയും ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തീരുമാനം. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ് ഈ നീക്കം എന്നാണ് വിലയിരുത്തല്‍. ഇന്ധന സബ്സിഡി നിയന്ത്രണം വിദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വിലവര്‍ധനയുടെ ആഘാതത്തില്‍ നിന്ന് സ്വദേശികളെ ഒഴിവാക്കണമെന്നും വിവിധ തലങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് എണ്ണവിലയില്‍ വിവേചനം കാണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത്.

2016-ലാണ് അവസാനമായി പെട്രോള്‍ വില കുവൈത്തില്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ അതിന് ശേഷം പല തവണ പാര്‍ലമെന്ററി കമ്മിറ്റി പെട്രോള്‍ വില പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്ക് ആനുപാതികമായി ആഭ്യന്തര വിപണി വിലയും ക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക സബ്ഡിസി പുനരവലോകന സമിതിയെ നിയോഗിക്കുകയുമുണ്ടായി. എന്നാല്‍ നിരക്ക് വര്‍ധന വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ പിന്നീട് വില വര്‍ധിപ്പിച്ചിട്ടില്ല.



Other News in this category



4malayalees Recommends