Kuwait

മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ; പിടിച്ചെടുത്തത് 0 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും
മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം മാത്രം കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ. അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലം 109 പേര്‍ മരിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ കേസുകളില്‍ 770 വിദേശികളെ നാടുകടത്തി. 35 പേര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 1650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 60 പേര്‍ 18 വയസിന് താഴെ പ്രായമുള്ളവരാണ്.  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുണ്ട്. രാജ്യത്തെ 18.6 ശതമാനം വിദ്യാര്‍ത്ഥികളും ഏതെങ്കിലും തരത്തില്‍ മയക്കുമരുന്ന്

More »

കുവൈത്തില്‍ ഇനി ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യക്കും മക്കള്‍ക്കും മാത്രം; മറ്റുള്ളവര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കില്ല
കുവൈത്തില്‍ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രം. മറ്റു സന്ദര്‍ശകര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കരുതെന്ന് താമസക്കാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ

More »

കുവൈത്തില്‍ ഇനി വിദേശി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കില്ല; സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതര്‍
കുവൈത്ത് സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ സ്വീകരിക്കാനാവില്ല എന്ന് അല്‍ ദുരാ കമ്പനി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ് സംബന്ധിച്ചു വിവിധ മേഖലകളില്‍ നിന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴില്‍ പുതിയ റിക്രൂട്ടിങ് കമ്പനി നിലവില്‍ വന്നത്.  ഇതോടെ

More »

കുവൈറ്റിലേയ്ക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് : തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു
കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ഉടന്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ

More »

അമിത വേഗം വേണ്ട; കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ; വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനൊപ്പം 48 മണിക്കൂര്‍ തടവും
കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ 48 മണിക്കൂര്‍ നേരത്തെ തടവും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 170 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പോകുന്ന ഡ്രൈവര്‍മ്മാര്‍ക്കാണു മേല്‍പറഞ്ഞ നല്‍കുക. വാരാന്ത്യ ദിനങ്ങളിലാണു വാഹനങ്ങളുടെ അമിത വേഗത കൂടുതലായും കണ്ടു വരുന്നത് എന്ന്

More »

കുവൈത്തില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന; ഒടുവില്‍ കുഞ്ഞു പിറന്നത് വിമാനത്തിന്റെ ശുചിമുറിയിലും
വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു വിമാനം എംഇ 435 വിമാനം. യാത്രയ്ക്കിടെ ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍്‌ന് ജീവനക്കാരുടെ സഹായം തേടി.

More »

അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന; പിടിയിലായവരില്‍ ഇന്ത്യക്കാര്‍
അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. വഴിയോര കച്ചവടക്കാര്‍, താമസ നിയമ ലംഘകര്‍, വിസാ കാലാവധി അവസാനിച്ചവര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ 20 പേരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യത്തിനു ഹാനികരമായ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ഫര്‍വാനിയ സുരക്ഷാ വിഭാഗത്തിന്റെ

More »

കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകള്‍ക്ക് സുവര്‍ണാവസരം; നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ജോലി നേടാം
കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കുവൈത്ത് ദിനാര്‍ (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെയുള്ള

More »

വിദേശികളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ കൃത്യമാക്കുന്നതിന് നിബന്ധനകള്‍ ലഘൂകരിച്ച് ആഭ്യന്തര മന്ത്രാലയം; അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തു
പാസ്സ്പോര്‍ട്ടിലെ വിവരങ്ങള്‍ താമസ കുടിയേറ്റ വകുപ്പിലെ കമ്പ്യൂട്ടറില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു.  അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തതായി കുടിയേറ്റ വിഭാഗം അറിയിച്ചു.  ഇത് സംബന്ധിച്ച് താമസ കുടിയേറ്റ വിഭാഗം ഡയരക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ ശഅബാന്‍, രാജ്യത്തെ ആറു

More »

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ