കുവൈറ്റിലേയ്ക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് : തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റിലേയ്ക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് : തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ഉടന്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ നോര്‍ക്ക റിക്രൂട്ട്മെന്റും തികച്ചും സൗജന്യമാണ്. 2019 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 9 വരെ 10 മണിമുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ സ്പോട്ട് രജിസ്േ്രടഷന്‍ നടത്താം.

താല്പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി പ്രസ്തുത ദിവസങ്ങളില്‍ തൈക്കാടുള്ള നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ എത്തിചേരണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770544, 2770577 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Other News in this category



4malayalees Recommends