കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകള്‍ക്ക് സുവര്‍ണാവസരം; നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ജോലി നേടാം

കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകള്‍ക്ക് സുവര്‍ണാവസരം; നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ജോലി നേടാം

കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കുവൈത്ത് ദിനാര്‍ (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെയുള്ള സേവനം തികച്ചും സൗജന്യം.

2019 ജൂലൈ 29 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെ 10 മണി മുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ആസ്ഥാന മന്ദിരത്തില്‍ സ്‌പോട്ട് റജിസ്ട്രഷന്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി പ്രസ്തുത ദിവസങ്ങളില്‍ നോര്‍ക്ക ആസ്ഥാനത്ത് എത്തിചേരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 0091 8802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0471-2770544, 0470-2603115, എന്നീ നമ്പരുകളില്‍ ലഭിക്കും.

Other News in this category



4malayalees Recommends