അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന; പിടിയിലായവരില്‍ ഇന്ത്യക്കാര്‍
അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പേര് പിടിയിലായി. വഴിയോര കച്ചവടക്കാര്‍, താമസ നിയമ ലംഘകര്‍, വിസാ കാലാവധി അവസാനിച്ചവര്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ 20 പേരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യത്തിനു ഹാനികരമായ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
ഫര്‍വാനിയ സുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പരിശോധന ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. അതേ സമയം മിനാ അബ്ദുല്ല പ്രദേശത്തും സമാനമായ രീതിയില്‍ നടന്ന പരിശോധനയില്‍ 60 പേര് പിടിയിലായി. ചാരായ വില്പന, ചൂതാട്ടം മുതലായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.