വിദേശികളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ കൃത്യമാക്കുന്നതിന് നിബന്ധനകള്‍ ലഘൂകരിച്ച് ആഭ്യന്തര മന്ത്രാലയം; അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തു

വിദേശികളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ കൃത്യമാക്കുന്നതിന് നിബന്ധനകള്‍ ലഘൂകരിച്ച് ആഭ്യന്തര മന്ത്രാലയം; അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തു

പാസ്സ്പോര്‍ട്ടിലെ വിവരങ്ങള്‍ താമസ കുടിയേറ്റ വകുപ്പിലെ കമ്പ്യൂട്ടറില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തതായി കുടിയേറ്റ വിഭാഗം അറിയിച്ചു. ഇത് സംബന്ധിച്ച് താമസ കുടിയേറ്റ വിഭാഗം ഡയരക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ ശഅബാന്‍, രാജ്യത്തെ ആറു ഗവര്‍ണ്ണറേറ്റുകളിലെ പാസ്സ്പോര്‍ട്ട് കാര്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി..

കുടിയേറ്റ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ശ്രദ്ധിക്കണമെന്നും താമസ കുടിയേറ്റ വിഭാഗം മേധാവി പറഞ്ഞു.

Other News in this category

4malayalees Recommends