അമിത വേഗം വേണ്ട; കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ; വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനൊപ്പം 48 മണിക്കൂര്‍ തടവും

അമിത വേഗം വേണ്ട;  കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ; വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനൊപ്പം 48 മണിക്കൂര്‍ തടവും

കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ 48 മണിക്കൂര്‍ നേരത്തെ തടവും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 170 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പോകുന്ന ഡ്രൈവര്‍മ്മാര്‍ക്കാണു മേല്‍പറഞ്ഞ നല്‍കുക. വാരാന്ത്യ ദിനങ്ങളിലാണു വാഹനങ്ങളുടെ അമിത വേഗത കൂടുതലായും കണ്ടു വരുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ നിയമം ലംഘിച്ച 30 ഡ്രൈവര്‍മ്മാര്‍ക്ക് എതിരെ 48 മണിക്കൂര്‍ നേരത്തെ തടവ് ശിക്ഷ നല്‍കുകയും ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം മേധാവി തൗഹീദ് അല്‍ കന്തറി അറിയിച്ചു.

Other News in this category



4malayalees Recommends