കുവൈത്തില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന; ഒടുവില്‍ കുഞ്ഞു പിറന്നത് വിമാനത്തിന്റെ ശുചിമുറിയിലും

കുവൈത്തില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന; ഒടുവില്‍ കുഞ്ഞു പിറന്നത് വിമാനത്തിന്റെ ശുചിമുറിയിലും

വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു വിമാനം എംഇ 435 വിമാനം.


യാത്രയ്ക്കിടെ ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍്‌ന് ജീവനക്കാരുടെ സഹായം തേടി. ഇതേ തുടര്‍ന്ന് വിമാനം കുവൈത്ത് വിമാനതാവളത്തിലേക്ക് അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി നേടുകയായിരുന്നു. ഇതിനോടകം വിമാനത്തിന്റെ ശുചിമുറിയില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പരിശീലനം ലഭിച്ച വിമാനത്തിനുള്ളിലെ ജീവനക്കാവുടെ സന്നദ്ധതയും പരിചരണവുമാണ് യുവതിയുടെ സുഖപ്രവസത്തിന് സഹായകമായത്.

Other News in this category



4malayalees Recommends