കുവൈത്തില്‍ ഇനി വിദേശി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കില്ല; സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതര്‍

കുവൈത്തില്‍ ഇനി വിദേശി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കില്ല; സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതര്‍
കുവൈത്ത് സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ സ്വീകരിക്കാനാവില്ല എന്ന് അല്‍ ദുരാ കമ്പനി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ് സംബന്ധിച്ചു വിവിധ മേഖലകളില്‍ നിന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴില്‍ പുതിയ റിക്രൂട്ടിങ് കമ്പനി നിലവില്‍ വന്നത്.

ഇതോടെ കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് പൂര്‍ണമായും അല്‍ ദുരാ കമ്പനിയുടെ കീഴിലാണ്. വിദേശികള്‍ക്ക് തത്കാലം ഗാര്‍ഹിക തൊഴിലാളികളെ നല്‍കാന്‍ ആവില്ല എന്നാണ് കമ്പനിയുടെ തീരുമാനം.

Other News in this category



4malayalees Recommends