കുവൈത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ത്തട്ടിപ്പിനിരയായെത്തുന്നത് നിരവധി ഇന്ത്യക്കാര്‍; രാജ്യത്തെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് പരാതികള്‍

കുവൈത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ത്തട്ടിപ്പിനിരയായെത്തുന്നത് നിരവധി ഇന്ത്യക്കാര്‍;  രാജ്യത്തെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് പരാതികള്‍

കുവൈത്തില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തൊഴില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ആയിരക്കണകകിന് തട്ടിപ്പു കേസുകള്‍ എന്ന് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന പരാധികളുടെ എണ്ണവും വളരെ കൂടുതലാണ്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കുവൈത്തിലെ എംബസിക്ക് ലഭിച്ചത് 14 പരാതികളാണെന്ന് എംബസി ഉദ്യാഗസ്ഥന്‍ സിബി യുഎസ് പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളെ കുറിച്ച് പരാതിപ്പെടാന്‍ നിരവധി കമ്പനികളും വ്യക്തികളും ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റുകള്‍ വഴി കുവൈത്തിലെത്തുന്നവര്‍ തൊഴില്‍ രഹിതരാകുകയോ കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നു - സിബി വ്യക്തമാക്കി.

എംബസി ഈ വിഷയം ഗൗരവ പൂര്‍വമാണ് കൈകാര്ം ചെയ്യുന്നതെന്ന് സിബി പറഞ്ഞു. ഇത്തരത്തിലുള്ള പരാതികളില്‍ രണ്ട് നടപടി ക്രമങ്ങളാണ് എംബസി സ്വീകരിക്കുന്നത്. സ്‌പോണ്‍സര്‍രുമാരുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് തിരിച്ചു വാങ്ങി ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയാണ് ആദ്യത്തേത്. രണ്ടാമതായി കുവൈത്ത് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയവുമായി ബന്ധപ്പെടുകയാണ് ചെയ്യുന്നത്- സിബി വ്യക്തമാക്കി. 2018ല്‍ 1,327 പരാതികളാണ് എംബസിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends