അനധികൃത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കുവൈത്ത്; രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ അനുവദിക്കില്ല

അനധികൃത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കുവൈത്ത്; രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ അനുവദിക്കില്ല

അനുമതിയില്ലാത്ത ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന് ഉറച്ച് കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിനെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് പ്രമുഖ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാരിറ്റി, അനധികൃത ധനസമാഹരണം പോലുള്ളവ തടയാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് സൂചന. രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ അനുവദിക്കില്ല. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സുഹൃദ് രാജ്യങ്ങളില്‍നിന്നുള്ളവരായാലും വിട്ടു വീഴ്ച ഉണ്ടാകില്ല. സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈത്തില്‍ നിന്ന് പണമയക്കുന്നത് നിയന്ത്രിക്കാന്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും.

വിദേശികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നത് ഓരോത്തരുടെയും ഇഖാമയുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി നിരീക്ഷിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും.







Other News in this category



4malayalees Recommends