ബലി പെരുന്നാള്‍; കുവൈത്തില്‍ 9 ദിവസം പൊതുഅവധിക്ക് സാധ്യത

ബലി പെരുന്നാള്‍; കുവൈത്തില്‍ 9 ദിവസം പൊതുഅവധിക്ക് സാധ്യത

കുവൈത്തില്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി അഞ്ച് ദിവസമോ അല്ലെങ്കില്‍ ഒമ്പത് ദിവസമോ ആയിരിക്കും. ദുല്‍ ഹജ്ജ് മാസപ്പിറവിയെ ആശ്രയിച്ചായിരിക്കും അവധി ദിനം. ദുല്‍ ഹജ്ജ് മാസം 9 നു അറഫാ ദിനം മുതല്‍ 4 ദിവസമാണു ഔദ്യോഗികമായ അവധി ദിനങ്ങള്‍ . ഇതനുസരിച്ച് ദുല്‍ ഹജ്ജ് മാസപിറവി ഓഗസ്റ്റ് 2 വെള്ളിയാഴ്ചയാണെങ്കില്‍ ഓഗസ്റ്റ് 10 ശനിയാഴ്ച അറഫാ ദിനവും ഓഗസ്റ്റ് 11 ബലിപെരുന്നാളും ആയിരിക്കും. അങ്ങിനെയെങ്കില്‍ വാരാന്ത്യ അവധി ദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 9 വെള്ളിയാഴ്ച

മുതല്‍ ഓഗസ്റ്റ് 13 ചൊവ്വാഴ്ച വരെ 5 ദിവസത്തെ അവധി കഴിഞ്ഞു ഓഗസ്റ്റ് 14 ബുധനാഴ്ച മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.

എന്നാല്‍ ഓഗസ്റ്റ് 3 നാണു ദുല്‍ ഹജ്ജ് മാസപിറവിയെങ്കില്‍ ഓഗസ്റ്റ് 11 ഞായറാഴ്ച അറഫാ ദിനവും 12 തിങ്കള്‍ ബലിപെരുന്നാളും തുടര്‍ന്നുള്ള ചൊവ്വ, ബുധന്‍ രണ്ടു ദിവസങ്ങള്‍ക്ക് പുറമെ ഓഗസ്റ്റ് 16 വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കി ഓഗസ്റ്റ് 18 ഞായറാഴ്ച മുതലായിരിക്കും പ്രവൃത്തി ദിനം ആരംഭിക്കുക.അങ്ങിനെയെങ്കില്‍ ഓഗസ്റ്റ് 9 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വരെ തുടര്‍ച്ചയായ 9 ദിവസങ്ങളാകും അവധി ലഭിക്കുക.



Other News in this category



4malayalees Recommends