സാമൂഹ്യ മാധ്യമങ്ങള്‍ വഴി തോന്നിയത് വിളിച്ചു പറയുന്നവര്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ കുവൈത്തി പൗരന്‍മാരെ അവഹേളിച്ച ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു

സാമൂഹ്യ മാധ്യമങ്ങള്‍ വഴി തോന്നിയത് വിളിച്ചു പറയുന്നവര്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ കുവൈത്തി പൗരന്‍മാരെ അവഹേളിച്ച ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു

സാമൂഹ്യമാധ്യമം വഴി കുവൈത്തി പൗരന്‍മാരെ അവഹേളിച്ച ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍. ഇതുകൂടാതെ റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച നാലു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമപരമായ നടപടികള്‍ നേടിട്ടതിനു ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം. നാടു കടത്തലുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കാണ്. അല്ലാ, പ്രവാചകന്‍ തുടങ്ങിയ വാക്കുകളെ അവഹേളിക്കുന്ന നിരവധി പ്രവണതകള്‍ കണ്ടുവരുന്നുണ്ടെന്നും ഇത്തരം ആളുകളെ അറസ്റ്റ് ചെയ്ത് കൃത്യമായ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഒരു കാര്‍ റെന്റല്‍ കമ്പനിയുടെ ലീഗല്‍ റപ്രസന്ററ്റീവാണ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends