സ്വവര്‍ഗാനുരാഗികള്‍ക്കായി കുവൈത്തില്‍ സംഘടന; പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തിന് അപേക്ഷ നല്‍കാന്‍ നീക്കം

സ്വവര്‍ഗാനുരാഗികള്‍ക്കായി കുവൈത്തില്‍ സംഘടന;  പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തിന് അപേക്ഷ നല്‍കാന്‍ നീക്കം

സ്വവര്‍ഗ അനുരാഗികളുടെ അവകാശങ്ങള്‍ക്കായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം സ്വദേശികള്‍. സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം മന്ത്രാലയത്തിന് അപേക്ഷ നല്‍കും.

30 സ്വദേശികള്‍ ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. നേരത്തെതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെന്നും 'ലിബര്‍ട്ടി' എന്ന പേരില്‍ സൊസൈറ്റിക്ക് ലൈസന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ തീരുമാനിച്ചുവെന്നും ഇവരുടെ പ്രതിനിധികള്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് പൊതുസമൂഹത്തിനും സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി രൂപീകരിക്കുന്നത്. സ്വവര്‍ഗാനുരാഗികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ഉപദ്രവിക്കപ്പെടുന്ന സ്വവര്‍ഗാനുരാഗികളെ സഹായിക്കാന്‍ സന്നദ്ധതയുമുള്ള മറ്റുള്ളവരെയും സൊസൈറ്റിയില്‍ അംഗങ്ങളാക്കും.

Other News in this category



4malayalees Recommends