കുവൈത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക; പിടികൂടാന്‍ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ് വാഹനം ഏര്‍പ്പെടുത്തി
അനധികൃതമായി വാഹന പാര്‍ക്കിംഗ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക പട്രോളിംഗ് വാഹനവുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളില്‍ റോന്തു ചുറ്റി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും. അനധികൃത പാര്‍ക്കിങ് പതിവായ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനായാണ് നോ പാര്‍ക്കിങ് പട്രോള്‍ എന്ന പേരില്‍ പോലീസ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിനായി ക്യാമറ ഘടിപ്പിച്ച പ്രത്യേക വാഹനം സജ്ജീകരിച്ചിട്ടുണ്ട്.
നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ അംഗപരിമിതര്‍ക്കായി നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലത്തോ വാഹനം പാര്‍ക്ക് ചെയ്താല്‍ പട്രോള്‍ വാഹനത്തിലെ ക്യാമറകള്‍ അത് രേഖപ്പെടുത്തും.