Australia

ഉക്രെയിന് 70 മില്ല്യണ്‍ ഡോളറിന്റെ മിസൈലും, ബുള്ളറ്റുകളും അയച്ച് ഓസ്‌ട്രേലിയ; റഷ്യന്‍ അധിനിവേശം തടയാന്‍ ഒരു 'കൈ- ആയുധ സഹായം'; സഹായത്തിനുള്ള ആവശ്യത്തിന് മറുപടി നല്‍കുമെന്ന് സ്‌കോട്ട് മോറിസണ്‍
 ഉക്രെയിന് 70 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ സപ്ലൈ അയച്ച് ഓസ്‌ട്രേലിയ. മിസൈലുകളും, ബുള്ളറ്റുകളും ഉള്‍പ്പെടെയുള്ള മാരകമായ സഹായമാണ് ഇതില്‍ ഭൂരിപക്ഷവും. റഷ്യയുടെ അധിനിവേശം തടയാനുള്ള സഹായമെന്ന നിലയിലാണ് ആയുധങ്ങള്‍ എത്തിക്കുന്നത്.  യുദ്ധമേഖലയില്‍ നിന്നും പലായനം ചെയ്ത് അഭയാര്‍ത്ഥികളായി മാറിയ ആയിരക്കണക്കിന് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പാര്‍പ്പിടവും, ഭക്ഷണവും, വെള്ളവും നല്‍കാന്‍ 35 മില്ല്യണ്‍ ഡോളറും അയച്ച് നല്‍കും. ചൊവ്വാഴ്ച ചേര്‍ന്ന സുദീര്‍ഘമായ ക്യാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിരോധ മിസൈലുകള്‍ അയയ്ക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയത്.  ആന്റി ടാങ്ക് ആയുധങ്ങള്‍ ഉപയോഗിച്ചാണ് റഷ്യന്‍ അക്രമത്തെ ഉക്രെയിന്‍ സൈനികര്‍ പ്രധാനമായും പ്രതിരോധിക്കുന്നത്.

More »

വെള്ളത്തില്‍ മുങ്ങി മരണം വരിക്കാന്‍ കാത്തിരുന്ന കെയര്‍ ഹോം അന്തേവാസികളെ സുരക്ഷയിലേക്ക് നയിച്ച് ഇറച്ചിവെട്ടുകാര്‍; ഹീറോസായി ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ എത്തിയ ഫിജിയന്‍ പൗരന്‍മാര്‍; രക്ഷാപ്രവര്‍ത്തനത്തിന് പൗരത്വം നല്‍കണമെന്ന് ആവശ്യം
 ചില സന്ദര്‍ഭങ്ങളില്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ചിലരുണ്ട്. അത്തരക്കാരെയാണ് 'ഹീറോസെന്ന്' നാം വിശേഷിപ്പിക്കാറുള്ളത്. കനത്ത മഴയും, വെള്ളപ്പൊക്കവും മൂലം ബുദ്ധിമുട്ടിലായ ഓസ്‌ട്രേലിയയിലാണ് ഒരുകൂട്ടം ഹീറോസ് രൂപമെടുത്തിരിക്കുന്നത്. കുടിയേറ്റക്കാരായ ഇവര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം അനുവദിക്കണമെന്നാണ് ആവശ്യം

More »

ആയിരം വര്‍ഷത്തിലൊരിക്കല്‍ പെയ്യുന്ന മഴ നേരിടാന്‍ ഒരുങ്ങി സിഡ്‌നി; ബ്രിസ്‌ബെയിനിലും, നോര്‍ത്തേണ്‍ എന്‍എസ്ഡബ്യുവിലും കണ്ട ദുരന്തം ആവര്‍ത്തിക്കും; സിഡ്‌നിയിലേക്ക് കനത്ത കൊടുങ്കാറ്റ് വരുന്നു, വെള്ളപ്പൊക്കത്തിന് സാധ്യത; എന്നുതീരും ഈ കാലാവസ്ഥാ ദുരിതം?
 സിഡ്‌നിയില്‍ ആറ് മണിക്കൂര്‍ നീളുന്ന കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കൊടുങ്കാറ്റ് എന്‍എസ്ഡബ്യു തീരത്ത് നാശം വിതയ്ക്കുന്നതിനിടെയാണ് മഴ സിഡ്‌നിയിലേക്ക് നീങ്ങുന്നത്.  ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ മഴയ്ക്ക് താല്‍ക്കാലിക ശമനമായിട്ടുണ്ട്. എന്നാല്‍ വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യുമെന്നാണ് ന്യൂകാസില്‍ ഡൗണ്‍ മുതല്‍ സൗത്ത് കോസ്റ്റ്

More »

പുടിന്റെ അക്രമത്തില്‍ രോഷം, റഷ്യന്‍ നിര്‍മ്മിത മദ്യം ഉപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ കമ്പനികള്‍; റഷ്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഓസ്‌ട്രേലിയന്‍ ഉക്രെനിയന്‍ സമൂഹത്തിന്റെ ആവശ്യം അംഗീകരിച്ച് മദ്യ റീട്ടെയിലര്‍മാര്‍
 റഷ്യയെ ഏതെല്ലാം വിധത്തില്‍ ഒറ്റപ്പെടുത്തി ഉക്രെയിനിലെ അക്രമം തടയാമെന്നാണ് വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നത്. ഇതിനിടെയാണ് റഷ്യന്‍ നിര്‍മ്മിത മദ്യത്തിന് ഓസ്‌ട്രേലിയയിലെ മദ്യ റീട്ടെയിലര്‍മാര്‍ വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചടി നല്‍കുന്നത്.  ഓസ്‌ട്രേലിയന്‍ ഉക്രെനിയന്‍ സമൂഹത്തിന്റെ ആവശ്യം ഉയര്‍ന്നതോടെയാണ് ഡാന്‍ മര്‍ഫീസ്, ബിഡബ്യുഎസ് തുടങ്ങിയ പ്രധാന മദ്യ

More »

ദിവസങ്ങള്‍ക്കിടെ പെയ്തിറങ്ങിയത് ഒരു വര്‍ഷത്തില്‍ പെയ്യേണ്ട മഴ: ക്യൂന്‍സ്‌ലാന്‍ഡില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാലാവസ്ഥ; സൗത്ത് ഈസ്റ്റ് മേഖലയില്‍ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു
 ക്യൂന്‍സ്‌ലാന്‍ഡിലെ സൗത്ത് ഈസ്റ്റ് മേഖലയില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നത് തുടരുന്നു. ബ്രിസ്‌ബെയിന്‍ നദിയില്‍ വലിയ ക്രെയിന്‍ ഉള്‍പ്പെടെ ഒഴുകിപ്പോയതോടെ ഹൊവാര്‍ഡ് സ്മിത്ത് വാര്‍ഫിലും, നദീതീരത്തെ നടപ്പാതയിലുമുള്ളവരോട് ഒഴിയാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.  15,000ലേറെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. രണ്ട് പേര്‍ മരണപ്പെട്ടു. നാല് പേരെ

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ആക്ടീവ് കേസുകള്‍ 5000 കടന്നു; അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ പുതിയ വിലക്കുകള്‍ നടപ്പാക്കും; വ്യാഴാഴ്ച മുതല്‍ 3 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം
 രണ്ട് വര്‍ഷത്തിലേറെയായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. എന്നാല്‍ ഈയാഴ്ച അതിര്‍ത്തി തുറക്കുന്നതിനൊപ്പം സ്റ്റേറ്റില്‍ പുതിയ നിയന്ത്രണങ്ങളും നിലവില്‍ വരും.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആക്ടീവ് കേസുകളുടെ എണ്ണം 5000 കടന്നതോടെയാണ് നടപടി. അടുത്ത രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളില്‍ സ്‌റ്റേറ്റ് ഇന്‍ഫെക്ഷന്‍ പീക്കില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം നാശം വിതക്കുന്നു ; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു ; രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ച് ലിസ്‌മോര്‍ മേഖല ; ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മൂന്നു നദികള്‍ കരകവിഞ്ഞതോടെ ജനജീവിതം താറുമാറായി
ക്വീന്‍സ്ലാന്റില്‍ നിന്ന് വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങിയ അതിശക്തമായ മഴ സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ ന്യൂസൗത്ത് വെയില്‍സിലെ ലിസ്‌മോര്‍ പട്ടണം പൂര്‍ണമായും വെള്ളത്തിനടിയിലായി.15,000ലേറെ പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴയില്‍ വില്‍സന്‍ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്‌മോര്‍

More »

യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ ; നാറ്റോ സഖ്യ കക്ഷികളിലൂടെ ആയുധം എത്തിക്കും ; റഷ്യന്‍ ചാനല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കോട്ട് മൊറിസണ്‍
റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന് സഹായവുമായി ഓസ്‌ട്രേലിയയും. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം

More »

റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ് റോവിനും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി ; യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി ഓസ്‌ട്രേലിയ
യുക്രെയ്‌നില്‍ കടുത്ത യുദ്ധമുറകളാണ് റഷ്യ പയറ്റുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ അവസാന നിമിഷവും പൊരുതാനുള്ള തീരുമാനത്തിലാണ് യുക്രെയ്ന്‍. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത യുദ്ധത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇപ്പോഴിതാ റഷ്യന്‍ പാര്‍ലമെന്റിലെ 339 അംഗങ്ങള്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പിടുനും വിദേശകാര്യ മന്ത്രി സെര്‍ഗെയ്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത