സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ
രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത വിശ്വാസത്തെ അപ്രസക്തമാക്കാനിടയുള്ള പുതുക്കിയ സെന്‍സസ് ചോദ്യാവലിയാണ് വിമര്‍ശനത്തിന് കാരണം.

വിശ്വാസത്തെ കുറിച്ച് ചോദിക്കുന്നതിന് പകരം വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എബിഎസ്) ശ്രമിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു.

മതവുമായി ബന്ധപ്പെട്ട് സെന്‍സസില്‍ നിര്‍ദ്ദേശിച്ചിരുന്ന മാറ്റങ്ങള്‍ കൂടുതല്‍ അസാധുവായ പ്രതികള്‍ക്ക് കാരണമാകുമെന്ന ആശങ്ക ബിഷപ്പ് തിമോത്തി കോസ്റ്റലോ പങ്കിട്ടു. പുതിയ സെന്‍സസിന്റെ ചോദ്യാവലയില്‍ മതമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല (നോ) എന്ന ഒപ്ഷന്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഉണ്ട് (യെസ്) എന്ന ഓപ്ഷനിടാനുള്ള ഭാഗത്തിന് പകരം ഒരു സ്‌പേസാണ് നല്‍കിയിരിക്കുന്നത് എന്നതാണ് പ്രധാന ആക്ഷേപമായി കാണിക്കുന്നത്. മത വിശ്വാസികളുടെ ശക്തി കുറച്ചുകാട്ടാനാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ശ്രമിക്കുന്നതെന്‌നും ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ ആരോപിച്ചു.

പുതിയ ചോദ്യമായ വ്യക്തിക്ക് മതമുണ്ടോ? ഇല്ല എന്നതിനുള്ള ടിക്ക് ബോക്‌സില്‍ ഉത്തരം നല്‍കാം. എന്നാല്‍ അതെ എന്നതിന് ടിക്ക് ബോക്‌സില്ല. പകരം ഇല്ല എന്ന ടിക്ക് ബോക്‌സിന് പിന്നാലെ ഒരു മത വിശ്വാസമുള്ള ഒരാള്‍ക്ക് അവരുടെ മതത്തില്‍ എഴുതാന്‍ കഴിയുന്ന ഒരു ഇടമുണ്ട്.

മതപരമായ വിവേചന ബില്ലുമായി ആല്‍ബനീസ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ആശങ്കകള്‍ വീണ്ടും വരുന്നതെന്നും ബിഷപ്പ് പറഞ്ഞു. മതമില്ലെന്ന് പറയുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം കഴിഞ്ഞ സെന്‍സസില്‍ 39 ശതമാനമായി ഉയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends