ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ പ്രായപരിധി കൊണ്ടുവരാനുള്ള നീക്കവും സര്‍ക്കാര്‍ തീരുമാനിച്ചു.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കാന്‍ പരസ്യ കാമ്പയിന്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കെതിരെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങള്‍ യുവാക്കളില്‍ മോശമായ ധാരണകളുണ്ടാക്കുമെന്നും പ്രധാനമന്ത്രി വിലയിരുത്തി.

Other News in this category



4malayalees Recommends