Kerala

2019 ല്‍ കോണ്‍സുലേറ്റിലെ ജോലി ഞാന്‍ അവസാനിപ്പിച്ചു, കത്ത് നല്‍കിയത് 2020ല്‍; കത്ത് നല്‍കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ല ; ജലീലിന്റെ വാദം തള്ളി സ്വപ്ന സുരേഷ്
മാധ്യമം ദിനപത്രത്തിനെതിരായ കത്ത് താന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ പിഎക്കാണ് നല്‍കിയതെന്ന മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വാദം കള്ളമെന്ന് സ്വപ്ന സുരേഷ്. കത്ത് നല്‍കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്‌പേസ് പാര്‍ക്കിലായിരുന്നു ജോലിയെന്നും സ്വപ്ന പറഞ്ഞു. കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ജലീല്‍ കത്ത് തന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍സുല്‍ ജനറലിന്റെ പിഎ ആയതിനാലാണ് താന്‍ സ്വപ്നക്ക് കത്ത് നല്‍കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം.കത്ത് കൈമാറിയതിനെക്കുറിച്ച് ജലീല്‍ പറയുന്നതെല്ലാം കള്ളമാണെന്നും സ്വപ്ന ആരോപിച്ചു. മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്ന സുരേഷ്

More »

നടിയെ ആക്രമിച്ച കേസ്; ആഷിക് അബുവും ചെമ്പന്‍ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികള്‍ ; പള്‍സര്‍ സുനിയുമായി ദിലീപിന്റെ പണമിടപാടിന്റെ തെളിവു ലഭിച്ചതായി ക്രൈംബ്രാഞ്ച്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്റെ മൊഴിയില്‍ കാമ്പുണ്ടെന്ന് പൊലീസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പന്‍ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേര്‍ത്തു.  'ദിലീപ് തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തി. ദിലീപ് ബാലചന്ദ്രകുമാര്‍

More »

നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി'; ആശുപത്രിയിലെത്തിച്ചത് ഒപ്പമുണ്ടായിരുന്നവരെന്ന് ബന്ധുക്കള്‍
 വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധുക്കള്‍. സജീവനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനിലിരുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് സജീവനൊപ്പം

More »

സഹോദരനില്‍ നിന്ന്‌ 13കാരി ഗര്‍ഭിണിയായ സംഭവം ; 30 ആഴ്ച്ച ഗര്‍ഭകാലം പിന്നിട്ട പെണ്‍കുട്ടിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി ; കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി
കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത്

More »

'ഹാജര്‍ നില പൂജ്യമായിട്ടും ഹാള്‍ ടിക്കറ്റ്'; പി എം ആര്‍ഷോക്കെതിരെ ഗവര്‍ണര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജര്‍ നില പൂജ്യമായിട്ടും ആര്‍ഷോയ്ക്ക് സെമസ്റ്റര്‍ പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചുവെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു. ഇതിന് പിന്നില്‍ മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന

More »

നടിയെ ആക്രമിച്ച കേസ് ; കാവ്യയും മഞ്ജു വാര്യരും സാക്ഷികള്‍ ; ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച്

More »

രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം; 27കാരന് 46 വര്‍ഷം കഠിനതടവ്
അഞ്ചരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 27കാരന് 46 വര്‍ഷവും മൂന്നുമാസവും കഠിനതടവ്. ഇതിനുപുറമേ 2,75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോങ്ങാട് ലക്ഷംവീട് കോളനി പച്ചേനി അയൂബിനാണ് പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചത് പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. പിഴ നല്‍കിയില്ലെങ്കില്‍ രണ്ടരവര്‍ഷം അധികശിക്ഷ അനുഭവിക്കണം. 2019ലാണ്

More »

സദാചാരക്കാര്‍ നശിപ്പിച്ച ബസ് സ്റ്റോപ്പിലെത്തി ഇരിപ്പിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഉമാ തോമസ്
സിഇടി എഞ്ചിനീയറിംഗ് കോളജിലെ സദാചാരക്കാര്‍ നശിപ്പിച്ച ബസ് സ്റ്റോപ്പ് ഉമാ തോമസ് എംഎല്‍എ സന്ദര്‍ശിച്ചു. ബസ് സ്റ്റോപ്പ് ഇരിപ്പിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഉമാ തോമസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ജന്‍ഡര്‍ ഇക്വാലിറ്റി ആന്റ് ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ്

More »

'ക്രൂരമായി മര്‍ദ്ദിച്ചു, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല'; വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു
വടകരയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നെഞ്ചു വേദനയുണ്ടെന്ന് പറഞ്ഞിട്ടും അത് പൊലീസ് കൂട്ടാക്കിയില്ല.

More »

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, കെഎസ്ഇബി ജീവനക്കാരന്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍

കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം രഘു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ