2019 ല്‍ കോണ്‍സുലേറ്റിലെ ജോലി ഞാന്‍ അവസാനിപ്പിച്ചു, കത്ത് നല്‍കിയത് 2020ല്‍; കത്ത് നല്‍കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ല ; ജലീലിന്റെ വാദം തള്ളി സ്വപ്ന സുരേഷ്

2019 ല്‍ കോണ്‍സുലേറ്റിലെ ജോലി ഞാന്‍ അവസാനിപ്പിച്ചു, കത്ത് നല്‍കിയത് 2020ല്‍; കത്ത് നല്‍കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ല ; ജലീലിന്റെ വാദം തള്ളി സ്വപ്ന സുരേഷ്
മാധ്യമം ദിനപത്രത്തിനെതിരായ കത്ത് താന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ പിഎക്കാണ് നല്‍കിയതെന്ന മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വാദം കള്ളമെന്ന് സ്വപ്ന സുരേഷ്. കത്ത് നല്‍കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്‌പേസ് പാര്‍ക്കിലായിരുന്നു ജോലിയെന്നും സ്വപ്ന പറഞ്ഞു.

കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ജലീല്‍ കത്ത് തന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍സുല്‍ ജനറലിന്റെ പിഎ ആയതിനാലാണ് താന്‍ സ്വപ്നക്ക് കത്ത് നല്‍കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം.കത്ത് കൈമാറിയതിനെക്കുറിച്ച് ജലീല്‍ പറയുന്നതെല്ലാം കള്ളമാണെന്നും സ്വപ്ന ആരോപിച്ചു.

മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാന്‍ ഇടപെടണമെന്ന് സ്വപ്നയോട് ജലീല്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

Other News in this category



4malayalees Recommends