Kerala

മങ്കിപോക്‌സ് ; വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും ; രോഗ ലക്ഷണമുള്ളവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയേക്കും
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥീരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ദ്ധിപ്പാക്കാന്‍ ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ടോ എന്നറിയാന്‍ സ്‌ക്രീന്‍ ചെയ്യും. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചിക്കന്‍ പോക്‌സിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി ജില്ലകളില്‍ ഉടന്‍ റാന്‍ഡം പരിശോധന ആരംഭിക്കും. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലം സന്ദര്‍ശിക്കും. യുഎഇയില്‍ നിന്നെത്തിയ യുവാവിനാണ് മങ്കിപോക്‌സ് സ്ഥീരീകരിച്ചത്.

More »

മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി
മങ്കിപോക്‌സ് ലക്ഷണങ്ങള്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ പരിയാരത്തുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം

More »

എം എം മണിയുടെ വിവാദ പരാമര്‍ശം; പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ
എം എം മണി എംഎല്‍എ നടത്തിയ വിവാദ പരമാര്‍ശങ്ങളില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ. സിപിഐ സിപിഐ പോരായി വിഷയം വ്യാഖ്യാനിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചു. വിഷയത്തില്‍ ബിനോയ് വിശ്വം നേരത്തെ

More »

'എല്‍ഡിഎഫിലാണോ, യുഡിഎഫിലാണോ'സ്വര്‍ണക്കടത്ത് അടക്കമുള്ള സര്‍ക്കാര്‍ വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്ന് കെ.എം ഷാജി ; ലീഗ് പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം
മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെഎം ഷാജി എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിലാണോ അതോ യുഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും കെ

More »

നടിയെ ആക്രമിച്ച കേസ്; 'വിവോ ഫോണ്‍ ആരുടേത്', ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആരൊക്കെയാണ് കണ്ടതെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി. ദൃശ്യങ്ങള്‍ വിചാരണാ ഘട്ടത്തില്‍ മാത്രമാണ് കോടതി പരിശോധിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് 'ബിഗ് നോ' ആണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍

More »

ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്, അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ ; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി
കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തിയായ പ്രതികരിച്ച സി പി ഐ നേതാവ് ആനിരാജക്കെതിരെ അധിക്ഷേപ വര്‍ഷവുമായി എം എം മണി. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ എന്നായിരുന്നു ഇതിനെക്കുറിച്ച് എം എം മണി പ്രതികരിച്ചത്. കെ.കെ.രമയെക്കുറിച്ച് പറഞ്ഞത് ആലോചിച്ചുതന്നെയാണ്. സമയം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി

More »

'വിധവകളായ' സൗഭാഗ്യത്തിലാണ് 'രമ ഉമ'കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ
എംഎം മണിയുടെ കെകെ രമക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരിച്ച് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. 'വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് 'രമഉമ'കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവസരമുണ്ടായതെന്ന് സംഗീത കുറിപ്പില്‍ പറയുന്നു. എംഎം മണി പറഞ്ഞതില്‍ 'ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പങ്കില്ല ' എന്ന ഭാഗത്തെ ചൊല്ലിയാണ് യൂഡിഎഫ് പ്രതിഷേധിക്കുന്നത് എങ്കില്‍ നമുക്ക് മനസ്സിലാവും.

More »

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിം രംഗങ്ങള്‍ അനുകരിക്കുന്നതിനിടെയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
എലപ്പുള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരങ്കോട് കളഭത്തില്‍ ഉദയാനന്ദ്  രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യയാണ് മരിച്ചത്.അമര്‍ത്യ ഒഴിവുസമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിനോട്

More »

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിന് എതിരെ കേസ്
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിന് എതിരെ പൊലീസ് കേസെടുത്തു.കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് പരാതി. കൊല്ലം സ്വദേശി ജി.കെ മധുവാണ് പരാതി നല്‍കിയത്. സൈബര്‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ എഴുതിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റില്‍

More »

ഉറങ്ങികിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാണിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്