Kerala

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു ; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134. 90 അടിയായാണ് ഉയര്‍ന്നിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. സെക്കന്റില്‍ 7000 ഘനയടിയിലധികം വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ജില്ലാ കളക്ടര്‍

More »

സ്വപ്ന സുരേഷിനെതിരെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോള്‍ കേസില്‍ പ്രതിയാക്കി'; പൊലീസിനെതിരെ സ്വപ്നയുടെ ഡ്രൈവര്‍
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് സ്വപ്നയുടെ ഡ്രൈവര്‍ അനീഷ് സദാശിവന്‍. മൊഴിയില്‍ പറയേണ്ട കാര്യങ്ങള്‍ പൊലീസ് എഴുതി നല്‍കിയെന്നും അത് പറയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്നെ കേസില്‍ പ്രതിയാക്കിയെന്നും ഡ്രൈവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയോടൊപ്പമാണ് അനീഷ് മാധ്യമങ്ങളെ കണ്ടത്.

More »

കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ല'; അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം: വിമര്‍ശനവുമായി വി ഡി സതീശന്‍
ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ചത് പിണറായിയുടെ പാര്‍ട്ടിക്കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലുണ്ട്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മണിയെ

More »

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്രാസ് പ്ലേയേര്‍സ് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ല്‍ ഭരതന്റെ തകര, 1980ല്‍ ഭരതന്റെ തന്നെ

More »

എം എം മണിയുടെ നാവ് ചങ്ങലയ്ക്കിടണം, ഇനിയും രമയെ ആക്ഷേപിച്ചാല്‍ കേട്ടോണ്ടിരിക്കില്ല': ഷാഫി പറമ്പില്‍
എംഎല്‍എ കെ കെ രമയ്ക്ക് എതിരെ നിയമസഭയില്‍ അധിക്ഷേപ പ്രസംഗം നടത്തിയ എം എം മണിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.ഇതേ തുടര്‍ന്ന് സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. എംഎം മണിയുടെ നാവ് ചങ്ങലയ്ക്കിടണം. ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മണിക്കും കേരളത്തിനും അറിയാം

More »

ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹങ്ങള്‍ റബര്‍ മരത്തില്‍ കെട്ടിയ കിടക്കവിരിയുടെ രണ്ടറ്റങ്ങളിലായി തൂങ്ങിയ നിലയില്‍
ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പില്‍ ചന്ദ്രന്റെയും രജനിയുടെയും മകന്‍ വിനീഷ് (22), ബന്ധുവായ ഗൂഡല്ലൂര്‍ ഓവേലി സീഫോര്‍ത്തിലെ ബാലന്റെയും വസന്തയുടെയും മകള്‍ രമ്യ (22) എന്നിവരാണ് മരിച്ചത്. ഒരു കിടക്കവിരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിനീഷിന്റെ വീടിന്

More »

വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകള്‍, അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയെന്ന് പിവി അന്‍വര്‍
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അന്‍വറിന്റെ ആരോപണം. നിയമസഭാ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വറിന്റെ വിമര്‍ശനം. പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് ചിലവായ തുകയുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ

More »

വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അന്‍വര്‍
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അന്‍വറിന്റെ ആരോപണം. നിയമസഭാ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വറിന്റെ വിമര്‍ശനം. പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് ചിലവായ തുകയുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ

More »

കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം ; രോഗ ലക്ഷങ്ങളോടെ വിദേശത്ത് നിന്നു വന്നയാള്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം. രോഗ ലക്ഷങ്ങളോടെ വിദേശത്ത് നിന്ന് എത്തിയ ആള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധ ഫലം പുറത്ത് വന്നതിന് ശേഷം ഇയാള്‍ ഏത് ജില്ലക്കാരനാണെന്ന് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാള്‍ കുരങ്ങ് പനിയുള്ള

More »

ഉറങ്ങികിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാണിച്ച കേസ് ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടാമെന്ന

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്