Kerala

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ പ്രതികള്‍ വനത്തിന്‍ ഉള്ളിലാണ് ഒളിച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ തണ്ടര്‍ബോള്‍ട്ടിനെയും തിരച്ചിലിനായി രംഗത്തിറക്കിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഷ്‌റഫ്, സുനില്‍, വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി എന്ന ഹസ്സന്‍, മാരി എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി എന്ന രംഗനാഥന്‍ എന്നിവരെയാണ് അറസ്റ്റ്

More »

നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആളുകള്‍; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം: കെ ടി ജലീല്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിന് എതിരെ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആളുകളാണ്. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും തന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ മറ്റാരോ അദ്ദേഹത്തിന്

More »

കെ ബി ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജി; രൂക്ഷ വിമര്‍ശനവുമായി സിപിഐ
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഗണേഷ് കുമാര്‍ എംഎല്‍എ ഇടതുപക്ഷ സ്വഭാവമാര്‍ജിച്ചിട്ടില്ല. അദ്ദേഹത്തിന് മന്ത്രിമാരോട് അലര്‍ജിയാണെന്നുമാണ് വിമര്‍ശനം. സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എംഎല്‍എക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം കേരള കോണ്‍ഗ്രസ് ബിക്ക് ഒപ്പം

More »

മാനനഷടത്തിന് കേസ് കൊടുക്കും; മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ആരോപണങ്ങള്‍ ഇ ഡി തെളിയിക്കട്ടെയെന്ന് പി സി ജോര്‍ജ്ജ്
പിണറായി വിജയനും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് മുന്‍എംഎല്‍എ പി സി ജോര്‍ജ്ജ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനനഷ്ടത്തിന് കേസ് കൊടുക്കും. ചോദ്യം ചെയ്യുന്നവരെ അകത്താക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കേസില്‍ തന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫാരീസ് അബൂബക്കറിന്റെ

More »

പ്രവാസി യുവാവിന്റെ കൊലപാതകം; പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും
കാസര്‍ഗോഡ് പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനാണ് നടപടി. ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. വിമാനത്താവളങ്ങള്‍,

More »

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജ്ജിന്റെ ഭാര്യക്കെതിരെ പരാതി
മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജ്ജിന്റെ ഭാര്യ ഉഷ ജോര്‍ജ്ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡനപരാതിയെ തുടര്‍ന്ന് പി സി ജോര്‍ജ്ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷ ജോര്‍ജ്ജിന്റെ പ്രതികരണം. ഉഷാ

More »

ജാമ്യം ലഭിച്ചയുടന്‍ പിണറായിക്കെതിരെ ശക്തമായ ആരോപണവുമായി പി സി ജോര്‍ജ്ജ് ; പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം.
  പിണറായി വിജയന്റെയും ഫാരിസ് അബൂബക്കറിന്റെയും സാമ്പത്തിക ബന്ധം കേന്ദ്ര സര്‍ക്കാരും, എന്റഫോഴ്‌സമെന്റ് ഡയറക്ടേറ്റും അന്വേഷിക്കണമെന്നു പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വീണ്ടും ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥിതിക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട്

More »

ബലാത്സംഗ കേസ് ; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു
ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. വിജയ് ബ്ബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. വിജയ് ബാബുവിന് എതിരെ തെളിവുകള്‍

More »

മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് കുറ്റക്കാരന്‍, മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം
കോഴിക്കോട് നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഷഹാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സജാദിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഷഹാനയുടെ ഡയറി കുറിപ്പുകള്‍ ഇതിന് നിര്‍ണായക തെളിവാണ്. സജാദിന്റെ ലഹരി

More »

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍