അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ പ്രതികള്‍ വനത്തിന്‍ ഉള്ളിലാണ് ഒളിച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ തണ്ടര്‍ബോള്‍ട്ടിനെയും തിരച്ചിലിനായി രംഗത്തിറക്കിയിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഷ്‌റഫ്, സുനില്‍, വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി എന്ന ഹസ്സന്‍, മാരി എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി എന്ന രംഗനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.

എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല.പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയായിരുന്നു. മര്‍ദ്ദനമേറ്റ വിനായകന്‍ കണ്ണൂര്‍ സ്വദേശിയാണ്.



Other News in this category



4malayalees Recommends