മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജ്ജിന്റെ ഭാര്യക്കെതിരെ പരാതി

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജ്ജിന്റെ ഭാര്യക്കെതിരെ പരാതി
മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജ്ജിന്റെ ഭാര്യ ഉഷ ജോര്‍ജ്ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡനപരാതിയെ തുടര്‍ന്ന് പി സി ജോര്‍ജ്ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷ ജോര്‍ജ്ജിന്റെ പ്രതികരണം.

ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണം. പരാമര്‍ശത്തെ ഗൗരവത്തോടെ കാണണം. പി സി ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കുകള്‍ കണ്ടു കെട്ടണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു.

'ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.' എന്നായിരുന്നു ഉഷാ ജോര്‍ജ്ജിന്റെ പ്രതികരണം.

Other News in this category



4malayalees Recommends