മാനനഷടത്തിന് കേസ് കൊടുക്കും; മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ആരോപണങ്ങള്‍ ഇ ഡി തെളിയിക്കട്ടെയെന്ന് പി സി ജോര്‍ജ്ജ്

മാനനഷടത്തിന് കേസ് കൊടുക്കും; മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ആരോപണങ്ങള്‍ ഇ ഡി തെളിയിക്കട്ടെയെന്ന് പി സി ജോര്‍ജ്ജ്
പിണറായി വിജയനും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് മുന്‍എംഎല്‍എ പി സി ജോര്‍ജ്ജ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനനഷ്ടത്തിന് കേസ് കൊടുക്കും. ചോദ്യം ചെയ്യുന്നവരെ അകത്താക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കേസില്‍ തന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫാരീസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ടെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് പിന്നാലെ മകളും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിതക്കുന്നതിന് മുമ്പോ അതിനു ശേഷമോ ആണ് മകള്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ ഇ ഡി അന്വേഷിക്കണംമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ ഇഡി തെളിയിക്കട്ടെ തെളിവുകളെല്ലാം ഇഡിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ കാണുമെന്നും ജോര്‍ജ്ജ് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജോര്‍ജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രോസിക്യൂഷന്‍വാദങ്ങള്‍ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പിണറായിയും ഫാരിസ് അബൂബക്കറുമാണ് തനിക്കെതിരെയുള്ള കേസിന്റെ പിന്നില്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണം. ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രകളെക്കുറിച്ച് അന്വേഷിക്കണം. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിക്ഷേപങ്ങള്‍ക്ക് പിന്നില്‍ ഫാരിസ് അബൂബക്കറാണ് ഉള്ളതെന്നും പി സി ജോര്‍ജ്ജ് ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends