ബലാത്സംഗ കേസ് ; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു

ബലാത്സംഗ കേസ് ; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു
ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. വിജയ് ബ്ബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വിജയ് ബാബുവിന് എതിരെ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കേസില്‍ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു.

കൊച്ചി സൗത്ത് പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്ന ദിവസം ഫ്‌ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ 27ന് പൊലീസ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമായി വന്നാല്‍ പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു

Other News in this category



4malayalees Recommends