കെ ബി ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജി; രൂക്ഷ വിമര്‍ശനവുമായി സിപിഐ

കെ ബി ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജി; രൂക്ഷ വിമര്‍ശനവുമായി സിപിഐ
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഗണേഷ് കുമാര്‍ എംഎല്‍എ ഇടതുപക്ഷ സ്വഭാവമാര്‍ജിച്ചിട്ടില്ല. അദ്ദേഹത്തിന് മന്ത്രിമാരോട് അലര്‍ജിയാണെന്നുമാണ് വിമര്‍ശനം. സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എംഎല്‍എക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം കേരള കോണ്‍ഗ്രസ് ബിക്ക് ഒപ്പം ചേര്‍ന്ന് സിപിഐ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ തെറ്റായ പ്രവര്‍ത്തനരീതി മൂലം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജിയാണ്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് യോഗം ചേരാന്‍ സാധിക്കുന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. സിപിഐ പ്രവര്‍ത്തകരോടുള്ള ഗണേഷിന്റെ സമീപനത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സിപിഎമ്മിന് നേരെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബിക്കൊപ്പം ചേര്‍ന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി സിപിഎം ശ്രമിച്ചു. അതിനായി പലയിടത്തും വിമതരെ മത്സരത്തിന് നിര്‍ത്തി. പല പഞ്ചായത്തുകളിലും ഭരണസമിതിയില്‍ സിപിഐ പ്രാതിനിധ്യമില്ലാത്തത് സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമാണെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

Other News in this category



4malayalees Recommends