Kerala

വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോ?ഗതി. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്

More »

എന്താണിത്ര തിടുക്കമെന്ന് ദിലീപ്, തെളിവിനായി യാചിക്കേണ്ട സാഹചര്യം, സ്വഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷനും
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ച് പ്രസിക്യൂഷന്‍. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതിയില്ലാത്തയാളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എന്താണിത്ര തിടുക്കം കാട്ടുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. തെളിവിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

More »

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സലീഷ് മരിച്ചത് 2020 ഓഗസ്റ്റില്‍ കാര്‍ റോഡിലെ തൂണിലിടിച്ച് നടന്ന അപകടത്തിലായിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍

More »

ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ് ; ഹാജരാക്കാത്ത നാലാമത്തെ ഫോണ്‍ നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് ; ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന വാദം കള്ളമെന്നും അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു.  ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. അതേസമയം കേസില്‍

More »

അഭയക്കേസ് അട്ടിമറിച്ച ആ മഹാന്‍ എനിക്കെതിരെ വെളിച്ചത്തേക്കാളും വേഗത്തില്‍ വിധി പറഞ്ഞു; ലോകായുക്തയ്‌ക്കെതിരെ വീണ്ടും ജലീല്‍
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫെയ്‌സ്ബുക്ക് വിമര്‍ശനം തുടര്‍ന്ന് മുന്‍മന്ത്രി കെടി ജലീല്‍. തനിക്കെതിരെ 12 ദിവസം കൊണ്ട് വിധി പറഞ്ഞ മഹാനാണ് ജയ്റ്റിസ് സിറിയക് ജോസഫെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' 2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച്

More »

ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് മറ്റു ജീവനക്കാര്‍ക്ക് കൈമാറാന്‍ ; ഫോണ്‍ സംഭാഷണം നിര്‍ണ്ണായകമാകുന്നു ; എംജിയില്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിജിലന്‍സ്
എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിജിലന്‍സ് സംശയം. എംബിഎ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് വിജിലന്‍സിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എല്‍സി

More »

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനോ വിഷമം ; കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
പാലക്കാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യന്‍ -ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ബീന. അമ്മ

More »

പെണ്ണ് കാണാനെത്തിയവര്‍ മുറിയില്‍ കയറി മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂ നടത്തി ; മാനസികമായി തളര്‍ന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി ആശുപത്രിയിലായി ; യുവാവിന്റെ ബന്ധുക്കളെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയുടെ പിതാവ്
നാദാപുരത്തെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സംഘര്‍ഷം. പെണ്ണുകാണലിനെത്തിയ യുവാവിന്റെ കുടുംബം വീട്ടിനുള്ളിലെ മുറിയില്‍ കയറി മണിക്കൂറുകള്‍ നീണ്ട 'ഇന്റര്‍വ്യൂ' നടത്തി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. ഒടുവില്‍ മാനസികമായി തളര്‍ന്ന്, അവശയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ക്ക് സമനില തെറ്റുകയും സംഘത്തിലെ

More »

ഗര്‍ഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം; ജ്യൂസില്‍ വിഷം നല്‍കി കുടുംബസുഹൃത്ത് കൊലപ്പെടുത്തിയത് ; നാട്ടുകാരുടെ സംശയം കേസില്‍ നിര്‍ണ്ണായകമായി
വയനാട് മൂളിത്തോടില്‍ ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും റിനിയുടെ

More »

പൂമാനമേ.......ഗാനത്തോടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാമ്പസ് പ്രണയം പ്രമേയമാക്കിയ വീഡിയോ വിവാദമായതോടെ മൂവാറ്റുപുഴ നിര്‍മലാ കോളജ് പിന്‍വലിച്ചു

മൂവാറ്റുപുഴ നിര്‍മല കോളജ് പുതിയ ബാച്ചിലേക്കുളള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലുള്ള കോളജിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചുളള വീഡിയോ അല്ല അതെന്നും വീഡിയോ പുറത്ത് വിടരുതെന്ന്

ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി ... ആവേശം സിനിമയിലെ എടാ മോനെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീല്‍സ് ; പങ്കെടുത്തത് കൊടും ക്രിമിനലുകള്‍ അടക്കം അമ്പതോളം പേര്‍

ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി നടത്തി നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപ് എന്ന ഗുണ്ടാ തലവന്‍. കൊടും ക്രിമിനലുകള്‍ അടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അടുത്തിടെ റിലീസായ ആവേശം സിനിമയിലെ 'എടാ മോനേ' എന്ന

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങ പെണ്‍കുട്ടിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസെടുക്കാന്‍

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ യുവാവ് ഒമാനില്‍ മരിച്ചു

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം ; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍

റോഡിലെ അഭ്യാസ പ്രകടനം അതിരു കടന്നു ; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ