ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി ... ആവേശം സിനിമയിലെ എടാ മോനെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീല്‍സ് ; പങ്കെടുത്തത് കൊടും ക്രിമിനലുകള്‍ അടക്കം അമ്പതോളം പേര്‍

ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി ... ആവേശം സിനിമയിലെ എടാ മോനെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീല്‍സ് ; പങ്കെടുത്തത് കൊടും ക്രിമിനലുകള്‍ അടക്കം അമ്പതോളം പേര്‍
ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി നടത്തി നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപ് എന്ന ഗുണ്ടാ തലവന്‍. കൊടും ക്രിമിനലുകള്‍ അടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

അടുത്തിടെ റിലീസായ ആവേശം സിനിമയിലെ 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ ഈ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലേക്കു മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീലുകളിലുണ്ട്.

അവണൂര്‍, വരടിയം, കുറ്റൂര്‍, കൊട്ടേക്കാട് മേഖലകളില്‍ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ അനൂപിനെ അടുത്തിടെ കൊലപാതകക്കേസില്‍ കോടതി വിട്ടയച്ചിരുന്നു. ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് ഇയാള്‍ വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം ചെയ്യുന്നതും റീലില്‍ കാണാം.

അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം.

Other News in this category4malayalees Recommends