റോഡിലെ അഭ്യാസ പ്രകടനം അതിരു കടന്നു ; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

റോഡിലെ അഭ്യാസ പ്രകടനം അതിരു കടന്നു ; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഓച്ചിറ സ്വദേശിനിയാണ് കാറിന്റെ ഉടമ. കാര്‍ ഓടിച്ചിരുന്ന മര്‍ഫീന്റെ ലൈസന്‍സ് റദ്ദാക്കും. അപകട യാത്ര സ്ഥിരം പ്രവണതയായി മാറുന്നതിനാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends