നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം
കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങ പെണ്‍കുട്ടിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കേസെടുക്കാന്‍ കോഴിക്കോട് പന്തീരാങ്കാവ് പോലീസ് വൈകിയ സാഹചര്യം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ തന്നെ കാണാനെത്തിയ വീട്ടുകാരോടാണ് പീഡനവിവരം യുവതി തുറന്ന് പറയുന്നത്. ഭര്‍ത്താവായ രാഹുലിനെതിരെ ഗാര്‍ഹികപീഡനത്തിനാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. എന്നാല്‍ വധശ്രമം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Other News in this category4malayalees Recommends