മഹാന്മാഗാന്ധിയുടെ ജന്മദിനം പ്രൗഡ ഗംഭീരമായ ആഘോഷങ്ങളോടെ യുകെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്നു ; ഒഐസിസി യുകെ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു

മഹാന്മാഗാന്ധിയുടെ ജന്മദിനം പ്രൗഡ ഗംഭീരമായ ആഘോഷങ്ങളോടെ യുകെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്നു ; ഒഐസിസി യുകെ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു
ലണ്ടന്‍, മഹാത്മാഗന്ധിയുടെ 152 മത് ജന്മദിനാഘോഷം ഒഐസിസിയുകെ യുടെ ആഭിമുഖ്യത്തില്‍ പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ നടന്നു രാവിലെ ഒഐസിസി നേതാക്കള്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ പുഷ്പാര്‍ച്ചനക്കു ശേഷം വന്ദേമാതതം ആലാപനം നടത്തി തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്ക് ഒഐസിസി യുകെ പ്രസിഡന്റ് കെകെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു വിശിഷ്ട വെക്തിത്തങ്ങള്‍ അടക്കം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരെ പ്രോഗ്രാം കോഡിനേറ്റര്‍ അപ്പാ ഗഫൂര്‍ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുന്‍ നേതാവും South warkഡപ്പൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി കൗണ്‍സിലറന്‍മാരായ ഫിലിപ്പ് ഏബ്രഹാം ,

ടോം ആതിത്യ, Ex Councillor ജോസ് അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി പുതുതായി തിരഞ്ഞെടുത്ത OlCC ഭാരവാഹികളെ ഡപ്പൂട്ടി മേയര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു' തുടര്‍ന്ന് OlCC UK പ്രസിഡന്റ് മറുപടി പ്രസംഗം നടത്തി വരും തലമുറക്കു് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു തുടര്‍ന്ന് UKയില്‍വിവിധ യൂണിവേഴ്‌സിറ്റികളിലെ സ്റ്റുഡന്‍സ് യൂണിയനുകള്‍ രൂപീകരിച്ചു.പുതിയ കോളജ് യൂണിയന്‍ വിദ്യാര്‍ത്ഥികളെ വൈസ് പ്രസിഡന്റ് സുജുഡാനിയേല്‍ അഭിസംഭോധന ചെയ്തു യോഗത്തിന് വൈസ് പ്രസിഡന്റ് ജോഷി ജോസ് നന്ദി പറഞ്ഞു ലഹു ഭക്ഷണവും മധുരവും നല്‍കിയ ശേഷം ദേശീയ ഗാനത്തോടു കൂടി പരിപാടികള്‍ സമാപിച്ചു.


Other News in this category



4malayalees Recommends