മഹാന്മാഗാന്ധിയുടെ ജന്മദിനം പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ യുകെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്നു ; ഒഐസിസി യുകെ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു

മഹാന്മാഗാന്ധിയുടെ ജന്മദിനം പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ യുകെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്നു ; ഒഐസിസി യുകെ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു

ലണ്ടന്‍, മഹാത്മാഗന്ധിയുടെ 152 മത് ജന്മദിനാഘോഷം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ നടന്നു. രാവിലെ 9.45 ന് ഗാന്ധി പ്രതിമക്കു മുന്‍പില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നേവി, ആര്‍മി, എയര്‍ ഫോഴ്‌സ് മേധാവികളോടൊപ്പം ഒഐസിസി നേതാക്കള്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ പുഷ്പാര്‍ച്ചനക്കു ശേഷം വന്ദേമാതതം ആലാപനം നടത്തി തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്ക് ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവും സൗത്ത്വാര്‍ക്ക് ഡപ്പൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ അധിതി ആയിരുന്നു.


വിശിഷ്ട വെക്തിത്തങ്ങള്‍ അടക്കം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരെ പ്രോഗ്രാം കോഡിനേറ്റര്‍ അപ്പാ ഗഫൂര്‍ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുന്‍ നേതാവും സൗത്ത്വാര്‍ക്ക് ഡപ്പൂട്ടി മേയറുമായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി.കൗണ്‍സിലറന്‍മാരായ ഫിലിപ്പ് ഏബ്രഹാം ,ടോം ആതിത്യ, മുന്‍ കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തിപുതുതായി തിരഞ്ഞെടുത്ത ഒഐസിസി ഭാരവാഹികളെ ഡപ്പൂട്ടി മേയര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു' തുടര്‍ന്ന് ഒഐസിസി യുകെ പ്രസിഡന്റ് മറുപടി പ്രസംഗം നടത്തി വരും തലമുറക്കു് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു തുടര്‍ന്ന് യുകെയില്‍വിവിധ യൂണിവേഴ്‌സിറ്റികളിലെ സ്റ്റുഡന്‍സ് യൂണിയനുകള്‍ രൂപീകരിച്ചു.പുതിയ കോളജ് യൂണിയന്‍ വിദ്യാര്‍ത്ഥികളെ വൈസ് പ്രസിഡന്റ് സുജു ഡാനിയേല്‍ അഭിസംഭോധന ചെയ്തു യോഗത്തിന് വൈസ് പ്രസിഡന്റ് ജോഷി ജോസ് നന്ദി പറഞ്ഞു ഒഐസിസി യുകെ നേതാക്കന്‍മാരായ കെ കെ മോഹന്‍ദാസ്, അള്‍സ ഹാര്‍അലി, ജോഷി ജോസ്, സുജുഡാനിയേല്‍, നോയിച്ചന്‍ അഗസ്റ്റിന്‍, ഷാജി ആനന്ദ്, അപ്പാ ഗഫൂര്‍, ബീനാ മാത്യു,മകേഷ് കുമാര്‍, പ്രസാദ് കൊച്ചുവിള, ഫിലിപ്പ് ഏബ്രഹാം, ജയന്‍ റാന്‍, സുനില്‍ രവീന്ദ്രന്‍, സാജു ആന്റണി സണ്ണി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി ദേശീയ ഗാനാലാപനത്തോടെ സമാപിച്ചു പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം ലഡു വിതരണം ചെയ്തു ശേഷം ലഹു ഭക്ഷണവും നല്‍കിയ ശേഷം പരിപാടികള്‍ സമാപിച്ചു.






Other News in this category



4malayalees Recommends