ഓ ഐ.സി.സി യ്ക്ക് പുതിയ ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപിള്ളയെ നിയമിച്ചു

ഓ ഐ.സി.സി യ്ക്ക് പുതിയ ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപിള്ളയെ നിയമിച്ചു
ലണ്ടന്‍. ഓ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപിള്ളയെ കെപിസിസി നിയമിച്ചു. ഗ്ലോബല്‍ ചെയര്‍മാനായിരുന്ന പത്മശ്രി അറ്. സി.കെ മേനോന്റെ ആകസിമിക വേര്‍പാടിന് ശേഷമാണ് പുതിയ നിയമനം.സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസിയുമായ ഇദ്ദേഹം കൊല്ലം പെരുമണ്‍ തെക്കേക്കര ശിവശങ്കരപിള്ളയുടെയും കമ്പളത്ത് രാജമ്മയുടെയും പുത്രനാണ്.

മുന്‍ കെ.പി സിസി പ്രസിഡന്റമാരായിരുന്ന കുമ്പളത്ത് ശങ്കുപിള്ള, തെന്നല ബാലകൃഷ്ണന്‍പിള്ള എന്നിവരുടെ ബന്ധുവാണ്.

ഓഐസിസി യുകെ , കെ പിസിസിയുടെ ഈനിയമനത്തെ അഭിനന്ദിയ്ക്കുകയും ശങ്കരപിള്ളയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഐ എന്‍ ടി യുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ട്രഷറര്‍,കേരളാ പ്രവാസി ഗാന്ധി ദര്‍ശന വേദി സംസ്ഥാന കമ്മിറ്റിയംഗം,ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ കമ്മിറ്റിയംഗം എന്നിങ്ങനെ അനവധി സംഘടനകളുടെ സാരഥിയാണ് കുമ്പളത്ത് ശങ്കരന്‍പിള്ള. ഇദ്ദേഹം മുന്‍ ലോകകേരളസഭ' അംഗംകുടിയാണ്.

പ്രത്യാശ ചാരിറ്റബിള്‍ സൊസറ്റി പുരസ്‌കാരം, കൊല്ലം പാപ്പച്ചന്‍ പൗണ്ടേഷന്‍ പുരസ്‌കാരം,ഗാന്ധിഗ്രാം പുരസ്‌കാരം,ഉപാസന സംസ്‌കാരിക വേദിയുടെ പുരസ്‌കാരം , ഗാന്ധിഗ്രാം പുരസ്‌കാരം തുടങ്ങി അനവധി അംഗികാരം കിട്ടിയിട്ടുണ്ട്.

കുമ്പളത്ത് ശങ്കരപിളളയുടെ നിയമനം ഓഐസിസി യുകെ യുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ശക്തിയും കരുത്തും നല്‍കുമെന്ന് ഭാരവാഹികളായ കെ.കെ മോഹന്‍ദാസ്, ഡോ ജോഷിജോസ്, സുജു ഡാനിയല്‍, അല്‍സഹര്‍ അലി, ബേബിക്കുട്ടിജോര്‍ജ്,നോയിച്ചന്‍ അഗസ്റ്റ്യന്‍, അപ്പാഗഫൂര്‍ എന്നിവര്‍ അറിയിച്ചു.




Other News in this category



4malayalees Recommends