ലണ്ടന്‍ മീലാദ് ക്യാമ്പയിന്‍ 2022 സെപ്തംബര്‍ 23 വെള്ളിയാഴ്ച ലണ്ടനില്‍ തുടക്കമാകും

ലണ്ടന്‍ മീലാദ് ക്യാമ്പയിന്‍ 2022 സെപ്തംബര്‍ 23 വെള്ളിയാഴ്ച ലണ്ടനില്‍ തുടക്കമാകും
ഒരു മാസ കാലം നീണ്ടു നില്‍ക്കുന്ന യുകെ മലയാളികളുടെ മീലാദ് ക്യാമ്പയിന് സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച ലണ്ടനില്‍ തുടക്കമാവും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ മാസമായ റബീഉല്‍ അവ്വലില്‍ അവിടത്തെ ജീവിത സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറീച്ചു. 23ന് വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതല്‍ ലണ്ടന്‍ വില്‍സ്‌ടെന്‍ ഗ്രീനിലെ സെന്‍ട്രല്‍ മോസ്‌ക്കിന്റെ മെയിന്‍ ഹാളില്‍ നടക്കുന്ന ഉദ്ഗാടന സംഗമത്തില്‍ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും ചാരിറ്റി പ്രവര്‍ത്തകനുമായ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ദിവസങ്ങളില്‍ മീലാദ് സംഗമങ്ങള്‍ നടക്കും.

ക്യാമ്പയിനുകളുടെ സമാപന മഹാ സമ്മേളനം ഒക്ടോബര്‍ 22നു ശനിയാഴ്ച ലണ്ടനിലെ ന്യൂഹാം ടൗണ്‍ഹാളില്‍ വെച്ച് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളമാളുകള്‍ ആളുകള്‍ പങ്കെടുക്കുന്ന സമാപന സംഗമം 200 ഓളം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളെ കൊണ്ട് വര്‍ണ ശബളമാവും.

14 വര്‍ഷമായി യുകെ മലയാളികള്‍ക്കിടയില്‍ ആത്മീയ, സാംസ്‌കാരിക വിദ്യാഭ്യാസ, സാന്ത്വന പ്രവര്‍ത്തന മേഖലകളില്‍ നിര്‍ണായക പങ്ക് വഹിച്ച രജിസ്‌ട്രേഡ് ചാരിറ്റിയായ അല്‍ ഇഹ്‌സാന്‍ യുകെ യാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ക്യാമ്പയിനിന്റെയും സമാപന സമ്മേളനത്തിന്റെയും സുഖമമായ നടത്തിപ്പിന് യുകെയിലെ എല്ലാ മലയാളികളുടെയും പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു,ചെയര്‍മാന്‍ അബ്ദുള്‍ അസീസ്


സെക്രട്ടറി സിദ്ദിഖ്


എസിസി ഗഫൂര്‍ സൗത്താള്‍

പ്രോഗ്രാം കണ്‍വീനര്‍ ഷുഹൈബ്


ഇവന്റ് മാനേജര്‍ അപ്പ ഗഫൂര്‍

ഫിനാന്‍സ് സിറാജ് ഒവല്‍, റാഷിദ് പോപ്ലര്‍

റിസപ്ഷന്‍ അഷ്‌റഫ് ബര്‍മിങ്ഹാം

ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ എഞ്ചിനീര്‍ ഷാഹുല്‍ ഹമീദ്

എരിയ കോര്‍ഡിനേറ്റേഴ്‌സ് മുനീര്‍ ഉദുമ, ഹാഷിം പുരയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.


Other News in this category



4malayalees Recommends