ആഷ്‌ഫോര്‍ഡില്‍ ആറാട്ട് 22 ന് സെപ്തംബര്‍ 24 ശനിയാഴ്ച തിരിതെളിയുന്നു

ആഷ്‌ഫോര്‍ഡില്‍ ആറാട്ട് 22 ന് സെപ്തംബര്‍ 24 ശനിയാഴ്ച തിരിതെളിയുന്നു
ആഷ്‌ഫോര്‍ഡ് ; കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്റെ 18ാമത് ഓണാഘോഷം (ആറാട്ട് 22 ഈ മാസം 24ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ സിംഗിള്‍ടണ്‍ വില്ലേജ് ടൗണ്‍ ഹാള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ (മാവേലി നഗര്‍) എന്നീ വേദിയില്‍ വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് സിംഗിള്‍ടണ്‍ വില്ലേജ് ഹാളില്‍ അത്തപൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുര്‍ന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പും.

ഉച്ചകഴിഞ്ഞ് 2.00 മണിക്ക് നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂളില്‍ വടംവലി മത്സരം നടക്കും. തുടര്‍ന്ന് നാടന്‍ പാര്‍ട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ഫാഷ് മൊബ് അമ്പതോളം കലാകാരികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിദ്ധ വാഗ്മിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ മുഖ്യ അതിഥിയായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി അദ്യക്ഷത വഹിക്കും.

ശേഷം നാലു മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു തെള്ളിയില്‍ സംഗീതം നല്‍കിയ അവതരണ ഗാനം, കവിത ടീച്ചര്‍ ചിട്ടപ്പെടുത്തി നാല്‍പതോളം കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ആറാട്ട് 22ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് ,സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാല്‍ ആറാട്ട് 22 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

എവിടേയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്തംബര്‍ 24ാം തിയതി ശനിയാഴ്ച അരങ്ങിലെത്തുന്നു.


മനസിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രാവ്യ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്‌നേഹികളായ മുഴുവന്‍ ആളുകളോടും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്‌സി. കമ്മറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദികളുടെ വിലാസം

സിംഗിള്‍ടണ്‍ വില്ലേജ് ഹാള്‍

ആഷ്‌ഫോര്‍ഡ് TN 23 5LB

ദി നോര്‍ത്തേണ്‍ നാച്ച്ബുള്‍ സ്‌കൂള്‍

Huthe road TN 24 0 QJ

Other News in this category



4malayalees Recommends