പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി ; കര്‍ണാടകയില്‍ 12 ഓഫീസുകള്‍ പൂട്ടി

പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി ; കര്‍ണാടകയില്‍ 12 ഓഫീസുകള്‍ പൂട്ടി
കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. 81,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. 'പ്രസ് റീലീസ് ' എന്നാണ് പുതിയ പേര്. PFI press release എന്നായിരുന്നു പഴയ പേര്. പിഎഫ്‌ഐയുടെ വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.

വിവിധ സംസ്ഥാനങ്ങള്‍ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടു പിടിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കി. കര്‍ണാടകയിലെ മംഗളൂരുവില്‍ സംഘടനയുടെ 12 ഓഫിസുകള്‍ അടച്ചുപൂട്ടി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള ഉത്തരവ് കേരള സര്‍ക്കാരും പുറത്തിക്കി. നടപടിക്കുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കി. ഇതനുസരിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ മുദ്രവയ്ക്കും. നേതാക്കളെ നിരീക്ഷിക്കും.

സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയ സ്ഥിതിക്ക് പൊലീസ് നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി ഉടന്‍ ഇറക്കും. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.Other News in this category4malayalees Recommends