അന്ന് അരവിന്ദ് കെജരിവാളിന് ഭക്ഷണം നല്‍കി; മോദിയുടെ റാലിയിലും ; ബിജെപി നെഞ്ചിലെന്ന് വൈറല്‍ ഓട്ടോഡ്രൈവര്‍, അടിപൊളി 'യൂ ടേണ്‍' എന്ന് പരിഹാസം

അന്ന് അരവിന്ദ് കെജരിവാളിന് ഭക്ഷണം നല്‍കി; മോദിയുടെ റാലിയിലും ; ബിജെപി നെഞ്ചിലെന്ന് വൈറല്‍ ഓട്ടോഡ്രൈവര്‍, അടിപൊളി 'യൂ ടേണ്‍' എന്ന് പരിഹാസം
ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴ വിരുന്നൊരുക്കുകയും ചെയ്ത് വൈറലായ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിജെപി പാളയത്തില്‍.

പ്രധാനമന്ത്രിയുടെ വലിയ ആരാധകനായി കാവി ഷാളും തൊപ്പിയും ധരിച്ച് ബിജെപിയുടെ റാലിയില്‍ പങ്കെടുത്തതോടെയാണ് ഓട്ടോ ഡ്രൈവറുടെ കൂടുമാറ്റം ചര്‍ച്ചയായത്. ഗുജറാത്തിലെ ദല്‍തേജിലുള്ള ഓട്ടോറിക്ഷ ഡ്രൈവറായ വിക്രം ദന്താനിയാണ് രണ്ടാഴ്ച വ്യത്യാസത്തില്‍ കളം ചാടിയത്.

സെപ്റ്റംബര്‍ 13ന് അഹമ്മദാബാദ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെജരിവാളിനെ തന്റെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരാന്‍ വിക്ര ദന്താനി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് കെജരിവള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

അതേസമയം താന്‍ കടുത്ത ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന് പറയുകയാണ് വിക്ര ദന്താനി. ഓട്ടോറിക്ഷ യൂണിയന്‍ നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ കെജരിവാളിനെ ക്ഷണിച്ചതെന്നും താന്‍ പ്രധാനമന്ത്രി മോഡിയുടെ വലിയ ആരാധാകനും ബിജെപി അനുഭാവിയാണെന്നും വിക്രം ദന്താനി വ്യക്തമാക്കി. ബിജെപിക്ക് മാത്രമാണ് എപ്പോഴും വോട്ട് ചെയ്യാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്രം ദന്താനിയുടെ വാക്കുകള്‍;

'യൂണിയന്‍ നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കെജ് രിവാളിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. എനിക്കറിയില്ലായിരുന്നു, ഇതിത്ര വലിയ പ്രശ്‌നമാകുമെന്ന്.


അതിന് മുമ്പോ അതിന് ശേഷമോ ഞാന്‍ ഒരു ആംദ്മി പാര്‍ട്ടി നേതാവുമായും ബന്ധപ്പെട്ടിട്ടില്ല. ഇന്ന് റാലിയില്‍ പങ്കെടുക്കാന്‍ വന്നത് മോദിയുടെ വലിയ ആരാധകനായതിനാലാണ്. ഞാന്‍ എല്ലായ്‌പ്പോഴും ബിജെപിക്കൊപ്പമായിരുന്നു. അവര്‍ക്കാണ് ഇതുവരെ വോട്ട് ചെയ്തിട്ടുള്ളതും. ഞാനിത് ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല പറയുന്നത്'


Other News in this category4malayalees Recommends