മാറ്റത്തിന് വേട്ടെന്നും ഖാര്‍ഗെയ്ക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്നും തരൂര്‍ ; സംവാദത്തിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് ഖാര്‍ഗെ ; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശത്തില്‍

മാറ്റത്തിന് വേട്ടെന്നും ഖാര്‍ഗെയ്ക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്നും തരൂര്‍ ; സംവാദത്തിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് ഖാര്‍ഗെ ; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശത്തില്‍
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത്. ലഘുലേഖകള്‍ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല

വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരെ വാഹനങ്ങളില്‍ കൊണ്ടുവരരുത്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. നേതാക്കള്‍ പദവികളിലിരുന്നു ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കില്‍ പദവി രാജി വയ്ക്കണം. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനെത്തുമ്പോള്‍ പിസിസി അധ്യക്ഷന്‍മാര്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നും സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

മാറ്റത്തിനാകണം വോട്ടെന്നും മത്സര രംഗത്തുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകില്ലെന്നും ഏതിര്‍ സ്ഥാനാര്‍ഥിയായ തരൂര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ സംവാദത്തിനില്ലെന്നും പ്രവൃത്തിയിലാണു താന്‍ വിശ്വസിക്കുന്നതെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

Other News in this category



4malayalees Recommends