അദാനിയുടെ തകര്‍ച്ചക്ക് കാരണം ശ്രീരാമകോപം ; വിചിത്രവാദവുമായി സുബ്രഹ്മണ്യന്‍ സ്വാമി

അദാനിയുടെ തകര്‍ച്ചക്ക് കാരണം ശ്രീരാമകോപം ; വിചിത്രവാദവുമായി സുബ്രഹ്മണ്യന്‍ സ്വാമി
അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് പിന്നില്‍ ശ്രീരാമകോപമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് രാമസേതു മുറിക്കുന്നതില് ശ്രീരാമന്‍ കോപിഷ്ഠനായെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാമസേതു മുറിച്ചു കടന്ന് കപ്പലുകള്‍ക്ക് പോകാനാണ് പദ്ധതി. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് ഇത് കൊണ്ടാണ്.

അദാനിയോടൊപ്പം തകരാന്‍ പോകുന്നത് ആരാണെന്ന് ഊഹിക്കുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത കേരള തുറമുഖം രാമസേതു മുറിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കപ്പല്‍ ഗതാഗതത്തിനായി ബന്ധിപ്പിക്കാന്‍ അദാനി പദ്ധതിയിട്ടിരുന്നു.

അത് കൊണ്ടാണ് രാമസേതു പൈതൃക സ്മാരകമാക്കാന്‍ മോദി വിസമ്മതിക്കുന്നത്. ശ്രീരാമഭഗവാന്‍ ഇപ്പോള്‍ തന്റെ അഗ്‌നി ബാണം പുറത്തെടുത്തിരിക്കുന്നു. ഇനി ആരൊക്കെ തകരുമെന്ന് ഊഹിക്കുക?', സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Other News in this category4malayalees Recommends