കാമുകനൊപ്പം തന്നെ കണ്ടതോടെ ഭയം ; ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ആസിഡ് ഒഴിച്ച് കത്തിച്ചു ; 13 കാരിയും സുഹൃത്തും അറസ്റ്റില്‍

കാമുകനൊപ്പം തന്നെ കണ്ടതോടെ ഭയം ; ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ആസിഡ് ഒഴിച്ച് കത്തിച്ചു ; 13 കാരിയും സുഹൃത്തും അറസ്റ്റില്‍
ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ആസിഡ് ഒഴിച്ച് കത്തിച്ച സംഭവത്തില്‍ പതിമൂന്നുകാരിയും സുഹൃത്തും അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പത് വയസ്സുള്ള സഹോദരിയെയാണ് പതിമൂന്നുകാരി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് വെട്ടിനുറുക്കാന്‍ തീരുമാനിച്ചത്.

ഇതിനു ശേഷം ആസിഡ് ഒഴിച്ചു കത്തിച്ച ശേഷം വീടിനു പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. അയല്‍വാസികളാണ് മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.

പ്രദേശത്ത് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂത്ത സഹോദരിയും കൂട്ടുകാരനും പിടിയിലായത്. മെയ് 16 മുതല്‍ ഒമ്പതു വയസ്സുകാരിയെ കാണാതായെന്ന് കണ്ടെത്തി. മെയ് 19 നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയത്. കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. ഇരുവരേയും ഒന്നിച്ച് അനുജത്തി കണ്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Other News in this category4malayalees Recommends